അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ആകെ 300 ഒഴിവുകളാണുള്ളത്. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് സ്ഥിര ജോലി നേടാനുള്ള അവസരമാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 18ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
തസ്തികഅഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സ്ഥാപനംഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിഒഴിവ്300ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്ന തീയതി2025 ഡിസംബർ 1ഓൺലൈൻ രജിസ്ട്രേഷൻ അവസാനിക്കുന്ന തീയതി2025 ഡിസംബർ 18ഓൺലൈൻ പരീക്ഷ (പ്രാഥമിക ഘട്ടം – Tier I) 2026 ജനുവരി 10 (താത്കാലികം)
തസ്തികയും ഒഴിവുകളും
ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്- അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ (സ്‌കെയില്‍ 1) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 300.
കാറ്റഗറി ഒഴിവ്
ജനറലിസ്റ്റ് 258 ഹിന്ദി ഓഫീസര്‍ 15
പ്രായപരിധി
21 വയസ് മുതല്‍ 30 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാ. ഉദ്യോഗാര്‍ഥികള്‍ 1995 ഡിസംബര്‍ 2നും 2004 ഡിസംബര്‍ 1നും ഇടയില്‍ ജനിച്ചവരായിരിക്കണം.
സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും.
യോഗ്യത
ജനറലിസ്റ്റ്
ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ഡിഗ്രി നേടിയിരിക്കണം. അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
ഹിന്ദി ഓഫീസര്‍
ഹിന്ദിയില്‍ 60 ശതമാനം മാര്‍ക്കോടെ മാസ്‌റ്റേഴ്‌സ് ബിരുദം. ഡിഗ്രി തലത്തില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം.
അല്ലെങ്കില്‍ ഇംഗ്ലീഷില്‍ 60 ശതമാനം മാര്‍ക്കോടെ പിജി. ഡിഗ്രിയില്‍ ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 50,925 - 96,765 ഇടയില്‍ ശമ്പളം ലഭിക്കും.
തെരഞ്ഞെടുപ്പ്
അപേക്ഷകര്‍ ഓണ്‍ലൈന്‍ പരീക്ഷക്ക് വിധേയരാവണം. രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടക്കും. ശേഷം ഇന്റര്‍വ്യൂവും നടത്തും.
പ്രിലിംസ് പരീക്ഷ: ഒബ്ജക്ടീവ് മാതൃകയിലുള്ള ഓണ്‍ലൈന്‍ പരീക്ഷ.
മെയിന്‍സ്: ഒബ്ജക്ടീവ്, ഡിസ്‌ക്രിപ്റ്റീവ് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്നു.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ ഓറിയന്റല്‍ ഇന്‍ഷുറന്‍സിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക.
വിശദമായ വിജ്ഞാപനം വായിച്ച് മനസിലാക്കിയതിന് ശേഷം തന്നിരിക്കുന്ന മാതൃകയില്‍ അപേക്ഷ ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക.