കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ അവസരങ്ങൾ.
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL), ഒരു മിനിരത്‌ന ഷെഡ്യൂൾ ‘എ’ കമ്പനിയാണ്. താഴെ പറയുന്ന തസ്തികകളിലേക്ക് ഇപ്പോൾ ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു.1) സെക്യൂരിറ്റി അഡ്വൈസർ
2) പ്രൊജക്റ്റ് അഡ്വൈസർ.
3) സെക്യൂരിറ്റി ഓഫീസർ.
യോഗ്യത വിവരങ്ങൾ
സെക്യൂരിറ്റി അഡ്വൈസർ
അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം.
പ്രായം: 62 വയസ്സ് കവിയരുത്.
(അതായത്, അപേക്ഷകർ 1963 ഡിസംബർ 21-നോ അതിനുശേഷമോ ജനിച്ചവരായിരിക്കണം)
2) പ്രൊജക്റ്റ് അഡ്വൈസർ
അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം.
പ്രായം: 62 വയസ്സ് കവിയരുത്.
(അതായത്, അപേക്ഷകർ 1963 ഡിസംബർ 21-നോ അതിനുശേഷമോ ജനിച്ചവരായിരിക്കണം)
സെക്യൂരിറ്റി ഓഫീസർ
അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം.
50 വയസ്സ് കവിയരുത്.
(അതായത്, അപേക്ഷകർ 1975 ഡിസംബർ 21-നോ അതിനുശേഷമോ ജനിച്ചവരായിരിക്കണം.).
ശ്രദ്ധിക്കുക: ഈ തസ്തികകൾക്ക് ബിരുദം കൂടാതെ, വിരമിച്ച സൈനിക/പോലീസ് ഉദ്യോഗസ്ഥർക്ക് അതത് മേഖലകളിൽ നിർബന്ധിത അനുഭവപരിചയവും ആവശ്യമാണ്
1) പട്ടികജാതി (SC)/പട്ടികവർഗ്ഗം (ST) വിഭാഗക്കാർക്ക് ഫീസ് അടയ്‌ക്കേണ്ടതില്ല.
2) പ്രായം, വിദ്യാഭ്യാസ യോഗ്യത, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന എല്ലാ സർട്ടിഫിക്കറ്റുകളും സമീപകാല പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോയും ഓൺലൈൻ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം.
വെബ്സൈറ്റ്: www.cochinshipyard.in