എയർപോർട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ അവസരങ്ങൾ.
എയർപോർട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (AAI)സീനിയർ അസിസ്റ്റന്റ് (ഔദ്യോഗിക ഭാഷാ) തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുകൊണ്ട് തൊഴിൽ അറിയിപ്പ് പുറത്തിറക്കിയിരിക്കുന്നു. കേന്ദ്ര സർക്കാർ സ്ഥാപനമായ എയർപോർട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷകളാണ് ഇപ്പോൾ ക്ഷണിക്കുന്നത്.തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, കേരളം, പുതുച്ചേരി, ലക്ഷദ്വീപ് ദ്വീപുകൾ എന്നിവിടങ്ങളിലായി ആകെ 01 ഒഴിവാണ് ഈ റിക്രൂട്ട്‌മെന്റിലൂടെ നികത്തുന്നത്. പ്രധാന വിവരങ്ങൾ
1) സ്ഥാപനത്തിന്റെ പേര്:എയർപോർട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(AAI).
2) തസ്തികയുടെ പേര്: സീനിയർ. അസിസ്റ്റന്റ് (ഔദ്യോഗിക ഭാഷാ).
3) തൊഴിൽ തരം: കേന്ദ്ര സർക്കാർ.
അപേക്ഷ ആരംഭിച്ച തീയതി: 2025 നവംബർ 21.
4) അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി:2025 ഡിസംബർ 20.
ശമ്പള സ്കെയിൽ: 36,000 - 1,10,000 (പ്രതിമാസം).
ശമ്പള വിവരങ്ങൾ
സീനിയർ അസിസ്റ്റന്റ് (ഔദ്യോഗിക ഭാഷാ) തസ്തികയിലേക്ക് ഒരു ഒഴിവാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, കേരളം, പുതുച്ചേരി, ലക്ഷദ്വീപ് ദ്വീപുകൾ എന്നീ സ്ഥലങ്ങളിൽ നിയമനം ലഭിക്കുന്നു. ഈ തസ്തികയുടെ പ്രതിമാസ ശമ്പള സ്കെയിൽ 36,000 മുതൽ 1,10,000 വരെയാണ്. അതായത്, 36,000 അടിസ്ഥാന ശമ്പളത്തിൽ തുടങ്ങി 3% വർദ്ധനവോടെ 1,10,000 വരെ ശമ്പളം ലഭിക്കുന്നതാണ്.
പ്രായ പരിധി വിവരങ്ങൾ
കുറഞ്ഞ പ്രായപരിധി 18 വയസ്സും കൂടിയ പ്രായപരിധി 30 വയസ്സുമാണ്.
October 31/ 2025 തിയതി വെച്ച് പ്രായം കണക്കാക്കും. സർക്കാർ നിയമങ്ങൾ അനുസരിച്ച് SC/ST/OBC മറ്റ് സംവരണ വിഭാഗക്കാർക്കും പ്രായപരിധിയിൽ ഇളവുകൾ ലഭിക്കുന്നു.
വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ
ബിരുദം ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിട്ടുള്ള ഹിന്ദിയിൽ മാസ്റ്റേഴ്സ് ബിരുദം.
Or ബിരുദ തലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ചിട്ടുള്ള ഇംഗ്ലീഷിലുള്ള മാസ്റ്റേഴ്സ് ബിരുദം.
അപേക്ഷ ഫീസ് :AAI റിക്രൂട്ട്‌മെന്റ് 2025 ന് അപേക്ഷിക്കുന്നതിന് ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ ഫീസ് ആവശ്യമില്ല.
അപേക്ഷ രീതി :
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2025 നവംബർ 21 മുതൽ 2025 ഡിസംബർ 20 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2025 ഡിസംബർ 20 ആണ്. അപേക്ഷകർ അവസാന തീയതിക്ക് മുൻപ് തന്നെ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കും യോഗ്യത മറ്റു വിവരങ്ങൾ അറിയാൻ നോട്ടിഫിക്കേഷന്‍ വായിച്ച് മനസ്സിലാക്കുക.