ഐ.ഒ.സി റിഫൈനറികളിൽ അവസരങ്ങൾ

ഐ.ഒ.സി റിഫൈനറികളിൽ അവസരങ്ങൾ.
ഐ.ഒ.സി റിഫൈനറികളിൽ 2757 ഒഴിവുകളിൽ അപേക്ഷ പരിശീലനം.ഓൺലൈൻ അപേക്ഷ ഡിസംബർ 18 വരെ.

ഗുവാഹത്തി, ദിഗ്ബോയ്, ബൻഗായ്ഗാവ് (അസം),ബറൗനി (ബിഹാർ), ഗുജറാത്ത്, ഹാൽദിയ (ബംഗാൾ), മഥുര (യു.പി), പാനിപത്ത് (ഹരിയാന), പാരദ്വീപ് (ഒഡിഷ) എന്നിവിടങ്ങളിലെ റിഫൈനറികളിലാണ് അവസരം.

തസ്തിക, വിഭാഗം, യോഗ്യത

1) ട്രേഡ് അപ്രന്റിസ് -അറ്റൻഡൻ്റ് ഓപറേറ്റർ (കെമിക്കൽ പ്ലാന്റ്) (കെമിക്കൽ): 3 വർഷ ബി.എസ്.സി (ഫിസിക്സ്, മാത്‌സ്, കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രി).

2) ട്രേഡ് അപ്രന്റിസ് - ഫിറ്റർ (മെക്കാനിക്കൽ): പത്താം ക്ലാസ് ,രണ്ടു വർഷ ഐ.ടി.ഐ ഫിറ്റർ കോഴ്സ്.

3) ട്രേഡ് അപ്രന്റിസ് -ബോയ്‌ലർ (മെക്കാനി ക്കൽ): 3 വർഷ ബിഎസ്‌.സി (ഫിസിക്സ്, മാ തസ്, കെമിസ്ട്രി/ ഇൻഡസ്ട്രിയൽ കെമിസ്ട്രി).

4) ട്രേഡ് അപ്രന്റിസ് -ബോയ്‌ലർ (മെക്കാനി ക്കൽ): 3 വർഷ ബിഎസ്‌.സി (ഫിസിക്സ്, മാതസ്, കെമിസ്ട്രി/ ഇൻഡസ്ട്രിയൽ കെമിസ്ട്രി).

5) ടെക്നിഷ്യൻ അപ്രന്റിസ് (കെമിക്കൽ): 3 വർഷ കെമിക്കൽ എൻജി./പെട്രോകെമിക്കൽ എൻജി./കെമിക്കൽ ടെക്നോളജി/റിഫൈനറി ആൻഡ് പെട്രോകെമിക്കൽ എൻജി. ഡിപ്ലോമ.

6) ടെക്നിഷ്യൻ അപ്രന്റിസ് (മെക്കാനിക്കൽ): 3 വർഷ മെക്കാനിക്കൽ എൻജി. ഡിപ്ലോമ.

7) ടെക്നിഷ്യൻ അപ്രന്റിസ് (മെക്കാനിക്കൽ): 3 വർഷ മെക്കാനിക്കൽ എൻജി. ഡിപ്ലോമ.

8) ടെക്നിഷ്യൻ അപ്രന്റിസ് (ഇലക്ട്രിക്കൽ): 3 വർഷ ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജി. ഡിപ്ലോമ

9) ടെക്നിഷ്യൻ അപ്രൻ്റിസ് (ഇൻസ്ട്രുമെന്റെഷൻ): 3 വർഷ ഇൻസ്ട്രുമെന്റെഷൻ എൻജി./ഇൻസ്ട്രമെന്റേഷൻ ആൻഡ് ഇലക്ട്രോണിക്സ്/
ഇൻസ്ട്രുമെന്റെഷൻ ആൻഡ് കൺട്രോൾ എൻജി./അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻ സ്ട്രമെന്റേഷൻ എൻജി. ഡിപ്ലോമ.

10) ട്രേഡ് അപ്രന്റിസ് -സെക്രട്ടേറിയൽ അസിസ്‌റ്റന്റ്: 3 വർഷ ബി.എ/ബി.എസ്‌.സി/ബികോം.

11) ട്രേഡ് അപ്രന്റിസ്-അക്കൗണ്ടൻ്റ്: 3 വർഷ ബികോം.
ട്രേഡ് അപ്രന്റിസ്-ഡേറ്റ എൻട്രി ഓപറേറ്റർ (ഫ്രഷർ അപ്രന്റിസ്): പ്ലസ് ടു ജയം.

12) ട്രേഡ് അപ്രന്റിസ് -ഡേറ്റ എൻട്രി ഓപറേറ്റർ (സ്കിൽ സർട്ടിഫിക്കറ്റ് ഹോൾഡർ): പ്ലസ് ടു ജയം, ഡൊമസ്റ്റിക് ഡേറ്റ എൻട്രി ഓപറേറ്റർ സ്കിൽ സർട്ടിഫിക്കറ്റ്.

പ്രായം: 18-24 വയസ്. 
(അർഹർക്ക് ഇളവുണ്ട്)
പ്ലസ് ടു, ബിരുദം, ഡിപ്ലോമ യോഗ്യതകൾ 50% മാർക്കോടെ നേടിയതാകണം. (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 45%). ഐ.ടി.ഐ യോഗ്യതയ്ക്കു പാസ് മാർക്ക് മതിയാകും
വെബ്സൈറ്റ്: www.iocl.com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain