യൂണിവേഴ്സിറ്റികളിൽ അസിസ്റ്റന്റ് അവസരങ്ങൾ.
കേരളത്തിലെ വിവിധ ജില്ലകളിലായുള്ള യൂണിവേഴ്സിറ്റികളിൽ അസിസ്റ്റന്റ് ഒഴിവുകളിലേക്ക് കേരള പിഎസ്സി നേരിട്ടുള്ള നിയമനത്തിനായി ഇപ്പോൾ അപേക്ഷകൾ ക്ഷണിക്കുന്നു, താല്പര്യം ഉള്ളവർ നൽകിയ വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.1) വകുപ്പ്: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികൾ.
2) തസ്തികയുടെ പേര് :അസിസ്റ്റൻ്റ്.
3) ശമ്പള സ്കെയിൽ :39,300-83,000/-.
ഒഴിവുകൾ :Anticipated vacancies
4) നിയമന രീതി : നേരിട്ടുള്ള നിയമനം.
4)കാറ്റഗറി നമ്പർ: 454/2025.
6) അവസാന തീയതി: 31/12/2025,രാത്രി 12 മണി വരെ.
യോഗ്യത വിവരങ്ങൾ
അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഏതെങ്കിലും ഫാക്കൽറ്റിയിലുള്ള ഒരു ഡിഗ്രി അല്ലെങ്കിൽ അതിന് തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.
പ്രായപരിധി വിവരങ്ങൾ
പ്രായപരിധി: 18-36 വയസ്സ്.
ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ള ഉദ്യോഗാർത്ഥികൾ 02/01/1989 നും 01/01/2007 നും (ഈ രണ്ട് തീയതികളും ഉൾപ്പെടെ) ഇടയിൽ ജനിച്ചിട്ടുള്ളവരായിരിക്കണം.
പ്രായപരിധി ഒരു കാരണവശാലും 50 വയസ്സ് കവിയാൻ പാടില്ല
ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്,കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) മുഖേന.
KPSC യുടെ പോർട്ടൽ വഴി www.keralapsc.gov.in ഒറ്റ തവണ രജിസ്ട്രേഷൻ ചെയ്തിരിക്കണം.
Apply നൗ ഓപ്ഷൻ വഴി അപേക്ഷിക്കാൻ സാധിക്കും.
ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക് താഴെ നൽകുന്നു.