സർക്കാർ സ്ഥാപനങ്ങളിലെ വിവിധ അവസരങ്ങൾ.

സർക്കാർ സ്ഥാപനങ്ങളിലെ വിവിധ അവസരങ്ങൾ.
വിവിധ ജില്ലകളിലായി വന്നിട്ടുള്ള സർക്കാർ സ്ഥാപനങ്ങളിലെ  ഒഴിവുകളാണ് താഴെ നൽകുന്നത്, പിഎസ്‌സി പരീക്ഷ എഴുതാതെ നേരിട്ട് നേടാവുന്ന വിവിധ ഒഴുവുകൾ.

1) മോട്ടോര്‍ വാഹനവകുപ്പ് കണ്ണൂര്‍ തോട്ടടയിലുള്ള ടെസ്റ്റിംഗ് ഗ്രൗണ്ടില്‍ ദിവസവേതനാടിസ്ഥാനത്തില്‍ വാച്ചര്‍മാരെ നിയമിക്കുന്നു. 50 വയസ്സില്‍ താഴെയുള്ള വിമുക്ത ഭടന്മാര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത എംപ്ലോയ്‌മെന്റ് രജിസ്ട്രെഷൻ കാര്‍ഡിന്റെ പകര്‍പ്പും വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും സഹിതം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കണം

2) അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ നിയമനം.
 കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോമിലെ മാനസിക രോഗമുള്ള തടവുകാരെ നിരീക്ഷിക്കുന്നതിന് ദിവസ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറെ നിയമിക്കുന്നു. എസ്.എസ്.എല്‍.സി പാസായ, മെഡിക്കല്‍ കാറ്റഗറി ഷേപ്പ് ഒന്നുള്ള, 55 വയസില്‍ താഴെയുള്ള വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം.

താല്‍പര്യമുള്ളവര്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത എംപ്ലോയ്‌മെന്റ് രജിസ്േ്രടഷന്‍ കാര്‍ഡിന്റെ പകര്‍പ്പും വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും സഹിതം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കണം. 

3) ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം.
 കൂത്തുപറമ്പ് ഗവ ഐ.ടി.ഐയിൽ ഫിറ്റർ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് പട്ടിക ജാതി വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും ഒരു വർഷ പ്രവൃത്തി പരിചയം, ഡിപ്ലോമയും രണ്ട് വർഷ പ്രവൃത്തി പരിചയം, എൻ.ടി.സിയും മൂന്ന് വർഷ പ്രവൃത്തി പരിചയവുമുള്ളവർ ഡിസംബർ 19ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഐ.ടി.ഐയിൽ അഭിമുഖത്തിന് എത്തണം. പട്ടികജാതിക്കാരുടെ അഭാവത്തിൽ പൊതുവിഭാഗത്തിൽപ്പെട്ടവരെ പരിഗണിക്കും. 

4) അസി. പ്രൊഫസർ നിയമനം.
കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വകുപ്പിൽ അഡ്‌ഹോക്ക് അസി. പ്രൊഫസർമാരുടെ ഒഴിവിലേക്ക് എ ഐ സി ടി ഇ മാനദണ്ഡപ്രകാരം യോഗ്യരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 16 ന് രാവിലെ 11 മണിക്ക് യോഗ്യതാ പരീക്ഷക്കും അഭിമുഖത്തിനുമായി വകുപ്പ് മേധാവിക്ക് മുമ്പാകെ എത്തണം. കൂടുതൽ വിവരങ്ങൾ www.gcek.ac.in ൽ ലഭിക്കും..

5) ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്.
കഴക്കൂട്ടം വനിത ഗവ. ഐ.ടി.ഐയില്‍ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ട്രേഡില്‍ ഈഴവ, ബില്ല, തിയ്യ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുള്ള ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 18ന് രാവിലെ 11ന് അഭിമുഖത്തിന് കോളേജില്‍ നേരിട്ട് ഹാജരാകണം. യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും അഭിമുഖത്തിന് എത്തുമ്പോള്‍ ഹാജരാക്കണം.

6) ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍.
ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ഒഴിവുള്ള ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 23ന് ഉച്ചയ്ക്ക് ഒരുമണിക്ക് കളക്ടറേറ്റിലെ അസിസ്റ്റന്റ്‌ കളക്ടറുടെ ചേംബറിലണ് അഭിമുഖം.

അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള എല്‍എല്‍ബി ബിരുദം, കുട്ടികളുടേയും സ്ത്രീകളുടേയും അവകാശ സംരക്ഷണ മേഖലയില്‍ സര്‍ക്കാര്‍, എന്‍.ജി.ഒ സ്ഥാപനങ്ങളില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത മുന്‍പരിചയം എന്നീ യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പ്, ബയോഡാറ്റ, ആധാര്‍ എന്നിവ ഹാജരാക്കേണ്ടതാണ്.

7) കിക്മയിൽ ലൈബ്രേറിയൻ ഒഴിവ്.
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ-ബി സ്കൂൾ) ലൈബ്രേറിയൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബിരുദവും ബി.എൽ.ഐ.സിയുമാണ് യോഗ്യത. എം.എൽ.ഐ.സി യോഗ്യത ഉള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 23 രാവിലെ 10 ന് കിക്മ ക്യാമ്പസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain