കേരള ബാങ്കിൽ വിവിധ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ.
കേരള ബാങ്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു തസ്തികകളുടെ വിവരങ്ങൾ താഴെക്കൊടുക്കുന്നു വായിച്ചു മനസിലാക്കുക.1) ചീഫ് ടെക്നോളജി ഓഫീസർ (CTO) 1.
2) ചീഫ് കംപ്ലയൻസ് ഓഫീസർ (CCO) 1.
3) ക്രെഡിറ്റ് എക്സ്പർട്ട് (Credit Expert) 3.
വിദ്യാഭ്യാസ യോഗ്യതയും പരിചയവും
1) ചീഫ് ടെക്നോളജി ഓഫീസർ (CTO)
വിദ്യാഭ്യാസ യോഗ്യത: M.Sc കമ്പ്യൂട്ടർ സയൻസ്/IT അല്ലെങ്കിൽ B-Tech/MCA.
പ്രവൃത്തിപരിചയം: സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ്, ഇൻഫ്രാസ്ട്രക്ചർ മാനേജ്‌മെന്റ്, സൈബർ സെക്യൂരിറ്റി, ഡിജിറ്റൽ ക്ലൗഡ് എന്നീ സാങ്കേതികവിദ്യകളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. കൂടാതെ, ഈ മേഖലകളിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
2) ചീഫ് കംപ്ലയൻസ് ഓഫീസർ (CCO)
വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും ബിരുദം.
പ്രവൃത്തിപരിചയം:
പ്രമുഖ പൊതു/സ്വകാര്യ ബാങ്കുകളിലെ ബാങ്കിംഗ് മേഖലയിൽ കുറഞ്ഞത് 15 വർഷത്തെ പരിചയം.അതിൽ കുറഞ്ഞത് 3 വർഷമെങ്കിലും ജനറൽ മാനേജർ/ഡെപ്യൂട്ടി ജനറൽ മാനേജർ റാങ്കിൽ പ്രവർത്തിച്ചിരിക്കണം.കംപ്ലയൻസ്, റിസ്ക് മാനേജ്മെന്റ്, ഇൻസ്പെക്ഷൻ, ക്രെഡിറ്റ്, ഓപ്പറേഷൻസ് തുടങ്ങിയ മേഖലകളിൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
3) ക്രെഡിറ്റ് എക്സ്പർട്ട്
വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും ബിരുദം.
പ്രവൃത്തിപരിചയം:
നാഷണലൈസ്ഡ് ബാങ്കുകളിൽ സ്കെയിൽ III റാങ്കിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥർ ആയിരിക്കണം.MSME, പ്രോജക്റ്റ് അപ്രൈസൽ, റീട്ടെയിൽ ക്രെഡിറ്റ്, പ്രോജക്റ്റ് സ്കിൽസ് എന്നിവയിൽ പ്രാവീണ്യം അത്യന്താപേക്ഷിതമാണ്.
പ്രായപരിധി
ചീഫ് ടെക്നോളജി ഓഫീസർ (CTO)
പ്രായപരിധി: 65 വയസ്സിൽ താഴെയായിരിക്കണം.
ചീഫ് കംപ്ലയൻസ് ഓഫീസർ (CCO)
പ്രായപരിധി: 65 വയസ്സിൽ താഴെയായിരിക്കണം.
ക്രെഡിറ്റ് എക്സ്പർട്ട്
പ്രായപരിധി: 60 വയസ്സിനും 65 വയസ്സിനും ഇടയിലായിരിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട രീതി
അപേക്ഷാ ഫോം: PDF-ൽ നൽകിയിട്ടുള്ള അപേക്ഷാ ഫോം ഉപയോഗിക്കുക.
പൂരിപ്പിക്കേണ്ട വിവരങ്ങൾ
വ്യക്തിഗത വിവരങ്ങൾ (പേര്, ജനനത്തീയതി, വയസ്സ്, വിലാസം, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി)
വിദ്യാഭ്യാസ യോഗ്യതകൾ (യോഗ്യത, സ്ഥാപനം, യൂണിവേഴ്സിറ്റി, പാസ്സായ വർഷം, ശതമാനം/ഗ്രേഡ്).
പ്രൊഫഷണൽ പരിചയം (സ്ഥാപനം, പദവി, കാലയളവ്, പ്രധാന ചുമതലകൾ)
സാങ്കേതിക/ഡൊമെയ്ൻ വൈദഗ്ദ്ധ്യം (അപേക്ഷിക്കുന്ന പോസ്റ്റിന് അനുസരിച്ച് വിശദമാക്കുക).
നാഷണലൈസ്ഡ് ബാങ്കിൽ നിന്ന് വിരമിച്ചതാണോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ (ക്രെഡിറ്റ് എക്സ്പർട്ട് തസ്തികയ്ക്ക് ബാധകമായേക്കാം).
എൻക്ലോഷറുകൾ (അടയ്‌ക്കേണ്ട രേഖകൾ): പ്രായം, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, പരിചയ സർട്ടിഫിക്കറ്റുകൾ, ഐഡി പ്രൂഫ്, മറ്റ് ബന്ധപ്പെട്ട രേഖകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയോടൊപ്പം വെക്കണം.
തപാൽ വഴി: താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷകൾ താഴെക്കൊടുത്തിട്ടുള്ള വിലാസത്തിലേക്ക് അയയ്‌ക്കേണ്ടതാണ്.
ശ്രദ്ധിക്കുക: അപേക്ഷാ കവറിന് മുകളിൽ അപേക്ഷിക്കുന്ന തസ്തികയുടെ പേര് വ്യക്തമായി രേഖപ്പെടുത്തണം.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: 2025 ഡിസംബർ 15.
അയയ്‌ക്കേണ്ട വിലാസം: The General Manager (HR) The Kerala State Co-operative Bank Ltd; COBANK Towers, Palayam Vikas Bhavan P.O., Thiruvananthapuram-695033.