ക്യുബെറ്റ് ടെക്നോലാബ്സ് പൈത്തൺ ഡെവലപ്പറെ തേടുന്നു. കംപ്യൂട്ടർ സയൻസിലുള്ള ബിരുദം/ എൻജി നിയറിങ്/തത്തുല്യ യോഗ്യതയൊപ്പം പൈത്തൺ ഡെവലപ്പിങ് രംഗത്ത് 3-5 വർഷത്തെ പ്രവൃത്തിപരി ചയമുള്ളവർക്ക് അപേക്ഷിക്കാം. റെസ്റ്റ് എ.പി.ഐ. യിൽ കുറഞ്ഞത് രണ്ടുവർഷത്തെ പ്രവൃത്തിപരിച യമുണ്ടാവണം. ഡോക്കർ, ലിനക്സ് എന്നിവയിലുള്ള അറിവ് അഭികാമ്യം.
ആൽഗൊരിതം ഒപ്റ്റിമൈസേഷനിലുള്ള അറിവിനൊപ്പം റിലേഷണൽ ഡേറ്റാബേസുകളായ പോസ്റ്റ്ഗ്രേ എസ്.ക്യു.എൽ., മൈ.എസ്.ക്യു.എൽ, എസ്.ക്യു. ലൈറ്റ് എന്നിവയിൽ പ്രാവീണ്യമുണ്ടാവണം.
കോഡ് റൈറ്റിങ്ങിലുള്ള പ്രാവീണ്യത്തോടൊപ്പം പി.വൈ.
ടെസ്റ്റ്, യൂണിറ്റ് ടെസ്റ്റ് എന്നിവയിൽ പരിച യമുണ്ടാവണം. മാനേജ്മെൻ്റ് സ്സില്ലിനൊപ്പം പ്രോബ്ലം സോൾവിങ് സ്ലിൽ നിർബന്ധം.
ഇ-മെയിൽ: infopark@cubettech.com, ഒൻപതാംനില, കാർണിവൽ ഇൻഫോപാർക്ക്, ഫേസ് 4, കുസുമഗിരി, കാക്കനാട്, കൊച്ചി. വെബ്: www. cubettech.com, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 19.
2) ക്യുബെറ്റ് ടെക്നോലാബ്‌സ് എ.ഐ.& എം.എൽ. എൻജിനിയറെ തേടുന്നു. ബന്ധപ്പെട്ട മേഖലയിലോ അല്ലെങ്കിൽ സമാന മേഖലയിലൊ മൂന്നുവർ ഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവർക്കാണ് അവസരം.
ഇ-മെയിൽ: careers@cubettech.com, ഒൻപതാംനില, കാർണിവൽ ഇൻഫോപാർക്ക്, ഫേസ്-4, കുസുമഗിരി, കാക്കനാട്, കൊച്ചി. വെബ്: www. cubettech.com,
അപേക്ഷ സ്വീകരിക്കുന്ന അവസാന
തീയതി: ഡിസംബർ 31
ജെൻ.എ.ഐ. പ്രൊഡക്ട് ഡെവലപ്പിങ്ങിലുള്ള പ്രാവീണ്യത്തോടൊപ്പം എൽ.എൽ.എം., വെക്ടർ ഡി.ബി.,പ്രോംപ്റ്റ് എൻജിനിയറിങ് എന്നിവയിൽ ധാരണയുണ്ടാവണം. ഡേറ്റാ സ്ട്രെക്ച്ചർ, ഡേറ്റാ മോഡലിങ്,സോഫ്റ്റ്‌വേർ ആർക്കിടെക്ച്ചർ എന്നിവയിൽ ധാരണയും ആൽഗൊരിതം, സ്റ്റാറ്റിസ്റ്റിക്സ്, പ്രോബബിലിറ്റി ഉൾപ്പെടെയുള്ളവയിൽ അറിവും വേണം.
ക്ലൗഡ് സർവീസുകളായ എ.ഡബ്ല്യു.എസ്./ജി.സി. പി/അഷ്വറിലുള്ള വൈദഗ്‌ധ്യത്തോടൊപ്പം മെഷീൻ ലേണിങ് ഫ്രേംവർക്കുകളിലും ലൈബ്രറികളിലും
പരിജ്ഞാനമുണ്ടാവണം.
മികച്ച ആശയവിനിമയശേഷി പ്രോബ്ലം സോൾവിങ് സ്ലിൽ എന്നിവ നിർബന്ധം.
3) സിസ്റ്റം അഡ്മിനിസ്ട്രേറ്റർ.
എൻ.ഡയമൻഷൻസ് സൊലൂഷൻസ് സിസ്റ്റം അഡ്മിനിസ്ട്രേറ്ററുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇൻഫർമേഷൻ ടെക്നോളജി/കംപ്യു ട്ടർ സയൻസിലുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യതയും ബന്ധപ്പെട്ട മേഖലയിൽ 1-3 വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം.
ഇ-മെയിൽ: hr@ndimensionz.com, ഗ്രൗണ്ട് ഫ്ലോർ, കാർണിവൽ ഇൻഫോപാർക്ക് ഫേസ്-1, കൊച്ചി. വെബ്: www.ndimensionz.com. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 29.
വിൻഡോസ്, ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റം നെറ്റ്‌വർ ക്കിങ്, ട്രബിൾ ഷൂട്ടിങ് എന്നിവയിലുള്ള പ്രാഥമിക മായ അറിവിനൊപ്പം ടിക്കറ്റിങ് ടൂളുകളിൽ പ്രാവീ ണ്യമുണ്ടാവണം. ഐ.ടി. ഹാർഡ്വേർ, നെറ്റ്‌വർക്ക് ഡിവൈസുകൾ എന്നിവ കൈകാര്യം ചെയ്യാൻ സാധിക്കുന്നതിനൊപ്പം സെർവർ ഓപ്പറേഷൻസുക ളിൽ പ്രായോഗിക പരിജ്ഞാനമുണ്ടാവണം. എസ്.ഒ .പി., ചെക്ക്ലിസ്റ്റ്, നെറ്റ്‌വർക്ക് ഡയഗ്രം എന്നിവ കൈകാര്യം ചെയ്യുന്നതിലുള്ള അടിസ്ഥാനപരമായ അറിവിനൊപ്പം മികച്ച ആശയവിനിമയശേഷിയും പ്രോബ്ലം സോൾവിങ് സ്ലില്ലും നിർബന്ധം.