സർക്കാർ ഓഫീസുകളിൽ ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ.

സർക്കാർ ഓഫീസുകളിൽ ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ.
പൊലിസ് (ബാൻഡ് യൂണിറ്റ്) കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ്. (ബാൻഡ്/ ബ്യൂഗ്ലർ/ ഡ്രമ്മർ) ഒഴിവുകളാണ് വന്നിട്ടുള്ളത്. സംസ്ഥാനതലത്തിൽ 108 ഒഴിവുകളാണുള്ളത്. 
പ്രതിമാസം: 31,100.
മുതൽ 66,800 വരെ ശമ്പളം ലഭിക്കും.
പ്രായം :18നും 26 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം

2) ക്ലർക്ക് 

സർക്കാർ സ്ഥാപനത്തിൽ ക്ലർക്ക് റിക്രൂട്ട്മെന്റ്. മലപ്പുറം ജില്ലയിൽ ഒഴിവ് വന്നിട്ടുള്ള തസ്തികയിലേക്ക് എസ്.ടിക്കാർക്ക് മാത്രമാണ് അപേക്ഷിക്കാനാവുക. പ്രതിമാസം 26,500 നും 60,700  ഇടയിൽ ശമ്പളം ലഭിക്കും. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ വിജയമാണ് യോഗ്യത. 

3) എൽജിഎസ് 

സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനികൾ/ബോർഡുകൾ/ കോർപ്പറേഷനുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്‌സ് (LGS). പ്രതീക്ഷിത ഒഴിവുകൾ. 18നും 36 വയസിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം. ഏഴാം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. ആകർഷകമായ ശമ്പളവും, മറ്റ് ആനുകൂല്യങ്ങളും. 

4)അസിസ്റ്റന്റ് പ്രിസൺ ഓഫീസർ 

 പ്രിസൺ ഓഫീസർ റിക്രൂട്ട്‌മെന്റ്. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകൾ. പ്രതിമാസം 27,900 മുതൽ 63,700 വരെ ശമ്പളം ലഭിക്കും. 18നും 36നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം

6) ഫോറസ്റ്റ് ഡ്രെെവർ

വനം വന്യജീവി വകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ. ആകെ ഒഴിവുകൾ 01. മലപ്പുറം ജില്ലയിലേക്കാണ് നിയമനം വന്നിട്ടുള്ളത്. ശമ്പളം: തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 26,500മുതൽ 60,700 വരെ ശമ്പളം ലഭിക്കും. പ്രായപരിധി: 23നും 36നും ഇടയിൽ

6) ക്ലിനിക്കൽ സെെക്കോളജിസ്റ്റ്

 ആരോഗ്യ വകുപ്പിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്. എസ്.ഐ.യു.സി നാടാർ വിഭാഗക്കാർക്ക് മാത്രമായി പി.എസ്.സി നടത്തുന്ന റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 01. 23നും 39നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 55,200 രൂപമുതൽ 1,15,300 ശമ്പളമായി ലഭിക്കും.

7) മിൽമയിൽ അവസരം

കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ജോലി(മിൽമ)യിൽ 
സ്റ്റെനോഗ്രാഫർ, 
സ്റ്റനോ ടൈപ്പിസ്റ്റ് റിക്രൂട്ട്‌മെന്റ്. 
ആകെ ഒഴിവുകൾ 01. 
പ്രതിമാസം 31,980. 
മുതൽ 89,460 വരെ ശമ്പളമായി ലഭിക്കും. 18 നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം

8) ഡിസ്ട്രിക്ട് എക്‌സിക്യൂട്ടീവ് ഓഫീസർ

കേരള മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് വെൽഫെയർ ഫണ്ട് ബോർഡിൽ ഡിസ്ട്രിക്ട് എക്‌സിക്യൂട്ടീവ് ഓഫീസർ/ അഡീഷണൽ ഡിസ്ട്രിക്ട് എക്‌സിക്യൂട്ടീവ് ഓഫീസർ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 02. പ്രതിമാസം 50,200 മുതൽ 1,05,300  ശമ്പളം ലഭിക്കും. 18നും 41നും ഇടയിൽ പ്രായമുള്ളവരായിരിക്കണം

9) ബോട്ട് ലാസ്‌കർ

കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ- ബോട്ട് ലാസ്‌കർ. സംസ്ഥാന തലത്തിൽ പ്രതീക്ഷിത ഒഴിവുകളാണ് വന്നിട്ടുള്ളത്. പ്രതിമാസം 24,400 മുതൽ 55,200 വരെ ശമ്പളം ലഭിക്കും. 19നും 36നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. 

രജിസ്റ്റർ ചെയ്ത ശേഷം ഉദ്യോഗാർത്ഥികൾ user ID  ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. 


ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain