കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡിൽ അവസരങ്ങൾ.

കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡിൽ അവസരങ്ങൾ.
കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡിന്റെ എംഎസ് യൂണിറ്റിലേക്ക്  പി.എസ്.സി വിജ്ഞാപനം പുറത്തിറക്കി. ​കുക്ക് ​ഗ്രേഡ് 2 തസ്തികയിലേക്കാണ് നിയമനം. താൽപര്യമുള്ള ഉദ്യോ​ഗാർഥികൾ കേരള പി.എസ്.സിയുടെ ഒഫീഷ്യൽ വെബ്സെെറ്റ് സന്ദർശിച്ച് അപേക്ഷ നൽകണം.

തസ്തികയും ഒഴിവുകളും

കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ്- കുക്ക്​ ​ഗ്രേഡ് 2 റിക്രൂട്ട്മെന്റ്. ആകെ 1 ഒഴിവാണുള്ളത്. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 28,960 മുതൽ 73,720 വരെ ശമ്പളം ലഭിക്കും. 

പ്രായപരിധി

18നും 36നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.

ഉദ്യോഗാർത്ഥികൾ 02.01.1989-നും 01.01.2007- നും ഇടയിൽ ജനിച്ചവരായിരിക്കണം. ഉയർന്ന പ്രായപരിധി അൻപത് വയസ്സിൽ കവിയാൻ പാടില്ല എന്ന വ്യവസ്ഥയ്ക്ക് വിധേയമായി പട്ടികജാതി/ പട്ടികവർഗ്ഗ/ മറ്റ് പിന്നോക്ക വിഭാഗക്കാർ എന്നിവർക്ക് നിയമാനുസൃതമായ വയസ്സ് ഇളവ് അനുവദിക്കുന്നതാണ്.

യോ​ഗ്യത

എട്ടാം ക്ലാസ് പാസായിരിക്കണം. അതോടൊപ്പം അംഗീകൃത സ്ഥാപനത്തിൽ നിന്നും കാറ്ററിംഗിലുള്ള സർട്ടിഫിക്കറ്റും നേടിയിരിക്കണം. 

അല്ലെങ്കിൽ സർക്കാർ/അർദ്ധ സർക്കാർ/പൊതുമേഖലാ/അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും കുക്ക് ആയി മൂന്ന് വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം വേണം. 

പ്രൊബേഷൻ

 കേരള മിനറൽസ് ആന്റ് മെറ്റൽസിലെ മിനറൽ സെപ്പറേഷൻ യൂണിറ്റിനെ സംബന്ധിക്കുന്ന റിക്രൂട്ട്മെന്റ് റൂളിൽ നിഷ്ക്കർഷിക്കും വിധമുള്ള പ്രൊബേഷൻ കാലയളവ് ബാധകമായിരിക്കും.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification -ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain