പാക്കിങ് ഹെൽപ്പേർ മുതൽ വിവിധ അവസരങ്ങൾ.

പാക്കിങ് ഹെൽപ്പേർ മുതൽ വിവിധ അവസരങ്ങൾ.
തിരുവനന്തപുരം ജില്ലയിലെ എന്റെ മിൽ എന്ന സ്ഥാപനത്തിൽ പാക്കിങ്, ഹെൽപ്പേർ അവസരങ്ങൾ, 

കൂടുതൽ വിവരങ്ങൾ
ആഹാരം തയാറാക്കാൻ ആവശ്യമായ; വറുത്ത അരിപ്പൊടി, ഗോതമ്പു, മല്ലി, മുളക്, മഞ്ഞൾ മറ്റ് എല്ലാവിധ കറിക്കൂട്ടുകൾക്കും ആവിഷയമായ പൊടികൾ പൊടിച്ചു പാക്ക് ചെയ്തു കൊടുക്കുന്ന സ്ഥാപനത്തിലേക്കാണ് ആളെ എടുക്കുന്നത്.

യോഗ്യത വിവരങ്ങൾ

1) മിനിമം യോഗ്യത SSLC ഉള്ള പുരുഷൻ മാർക്കും.
2) തിരുവനന്തപുരത്തെ പൂജപ്പുരയിൽ ആണ് സ്ഥാപനം, 
3) ആയതിനാൽ ദിവസവും ജോലിക്ക് വന്നു പോകുവാൻ l ബുദ്ധിമുട്ടില്ലാത്തവർക്കും
തിരുവനന്തപുരം ജില്ലകർക്കു മുൻഗണന, 

ശമ്പളം : 12,000
അവധി ദിവസം :എല്ലാം ചൊവ്വായ്ച്ചകളിലും.
ജോലി സമയം: 7:30 AM-6:00 PM 

മുകളിൽ പറഞ്ഞപ്രകാരം സൗകര്യമുള്ളവർ ആണോ നിങ്ങൾ, എങ്കിൽ ഈ നമ്പറിൽ വിളിക്കുക തിരുവനന്തപുരം ജില്ലക്കാർ മാത്രം, 
നമ്പറിൽ ബന്ധപെടുക.
kattu Rd, Poojappura, Thiruvananthapuram12

ഗസ്റ്റ് ലക്ചറർ 

പട്ടാമ്പി സർക്കാർ സംസ്കൃത കോളേജിൽ 2025-26 അധ്യയന വർഷത്തിൽ ഇംഗ്ലീഷ് വിഷയത്തിൽ ഒരു ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. യു. ജി സി. മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യതയുള്ളവരും തൃശൂർ കോളേജ് വിദ്യഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾ അവരുടെ വയസ്സ്, പ്രവൃത്തിപരിചയം, വിദ്യഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 22 തിങ്കളാഴ്ച്ച രാവിലെ 10.30 മണിക്ക് പ്രിൻസിപ്പാൾ മുൻപാകെ കൂടിക്കാഴ്‌ചയ്ക്ക് ഹാജരാകണം. 

ട്രസ്റ്റി നിയമനം; അപേക്ഷ ക്ഷണിച്ചു

മലബാർ ദേവസ്വം ബോർഡിന് കീഴിൽ ശ്രീ മമ്മിയൂർ ദേവസ്വത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരായി നിയമിക്കുന്നതിന് ഹിന്ദുമതം ആചരിക്കുന്ന ആളുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നിർദിഷ്ട ഫോറത്തിൽ മലബാർ ദേവസ്വം ബോർഡ് കമ്മിഷണറുടെ കോഴിക്കോടുള്ള ഓഫീസിൽ 2026 ജനുവരി ഒന്നിനകം ലഭിക്കണം. അപേക്ഷ ഫോറങ്ങൾ മലബാർ ദേവസ്വം ബോർഡ് മലപ്പുറം അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ നിന്നും, malabardevaswom.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ് എന്ന് കമ്മിഷണർ അറിയിച്ചു. 

സയന്റിസ്റ്റ് ബി, റിസര്‍ച്ച് അസിസ്റ്റന്റ് നിയമനം

മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലെ മൈക്രോ ബയോളജി വിഭാഗത്തിന് കീഴിലെ വൈറോളി ലാബിലേക്ക് സയന്റിസ്റ്റ് ബി (നോണ്‍ മെഡിക്കല്‍), റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 23ന് മെഡിക്കല്‍ കോളേജിലെ അക്കാദമിക് ബ്ലോക്ക് രണ്ടില്‍ യോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണം. മുന്‍പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.

അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബന്ധപ്പെട്ട എന്‍ജിനീയറിങ് വിഷയത്തില്‍ ബി ഇ/ബി.ടെക് ബിരുദം/ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം/ തത്തുല്യ ബിരുദം/ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് മാസ്റ്റേഴ്സ് ബിരുദം/ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബന്ധപ്പെട്ട വിഷയത്തില്‍ രണ്ടാം ക്ലാസ് എം.എസ്.സിയും പി.എച്ച്.ഡി യോഗ്യതയുമുള്ളവര്‍ക്ക് സയന്റിസ്റ്റ് ബി തസ്തികയിലേക്കും ബന്ധപ്പെട്ട വിഷയത്തില്‍ പി.ജിയുള്ളവര്‍ക്ക് റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയിലേക്കും അപേക്ഷിക്കാം. സയന്റിസ്റ്റ് ബി തസ്തികയിലേക്ക് രാവിലെ 11നും റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് ഉച്ചയ്ക്ക് രണ്ടിനുമാണ് അഭിമുഖം. 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain