മൈജി ഡിജിറ്റലിൽ വിവിധ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ.

മൈജി ഡിജിറ്റലിൽ വിവിധ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ.
പ്രമുഖ ഡിജിറ്റൽ റീട്ടെയിൽ ബ്രാൻഡുകളിലൊന്നായ മൈജി ഫ്യൂച്ചറിൽ വിവിധ ഒഴിവുകളിലേക്ക് അവസരങ്ങൾ. വിവിധ യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും താഴെ നൽകുന്നു.

1) ബിസിനസ് മാനേജർ 5–7 വർഷം പരിചയം. റീട്ടെയിൽ പ്രവർത്തനങ്ങൾ, ടീം നേതൃത്വം, സ്റ്റോർ മാനേജ്മെന്റ് എന്നിവയിലും പരിചയമുണ്ടായിരിക്കണം.

2) കാറ്റഗറി ബിസിനസ് മാനേജർ 3–4 വർഷംമൊബൈലുകൾ, ലാപ്‌ടോപ്പുകൾ, ആക്‌സസറികൾ, ടീം കൈകാര്യം ചെയ്യൽ, വിൽപ്പന എന്നിവയിൽ പരിചയം.

3) അസിസ്റ്റന്റ് കാറ്റഗറി ബിസിനസ് മാനേജർ. 0–1 വർഷം ബില്ലിംഗ് എന്നിവയിൽ പരിചയമുണ്ടായിരിക്കണം.

4) പബ്ലിക് റിലേഷൻസ് ഓഫീസർ (PRO)
 2–3 വർഷം പ്രവർത്തി പരിചയം ഉള്ളവർക്ക് അവസരം.

4) ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ്. കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തി പരിചയം, എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാം. 

5)കസ്റ്റമർ ഡിലൈറ്റ് എക്സിക്യൂട്ടീവ്.
6) കസ്റ്റമർ സർവീസ് / ടെലികോളർ.

എറണാകുളം ജില്ലയിൽ താമസിക്കുന്നവർക്ക് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ മുൻഗണന ലഭിക്കും.

താത്പര്യമുള്ള അപേക്ഷകർക്ക് നൽകിയിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിലേക്ക് അവരുടെ അപ്ഡേറ്റ് ചെയ്ത റെസ്യൂമെ അയയ്ക്കാം അല്ലെങ്കിൽ ഔദ്യോഗിക വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം.
ഓൺലൈൻ അപേക്ഷ: www.joinmyg.com

2) ക്യുബെറ്റ് ടെക്നോലാബ്സ് പൈത്തൺ ഡെവലപ്പറെ തേടുന്നു. കംപ്യൂട്ടർ സയൻസിലുള്ള ബിരുദം/ എൻജി നിയറിങ്/തത്തുല്യ യോഗ്യതയൊപ്പം പൈത്തൺ ഡെവലപ്പിങ് രംഗത്ത് 3-5 വർഷത്തെ പ്രവൃത്തിപരി ചയമുള്ളവർക്ക് അപേക്ഷിക്കാം. റെസ്റ്റ് എ.പി.ഐ. യിൽ കുറഞ്ഞത് രണ്ടുവർഷത്തെ പ്രവൃത്തിപരിച യമുണ്ടാവണം. ഡോക്കർ, ലിനക്സ് എന്നിവയിലുള്ള അറിവ് അഭികാമ്യം.

ആൽഗൊരിതം ഒപ്റ്റിമൈസേഷനിലുള്ള അറിവിനൊപ്പം റിലേഷണൽ ഡേറ്റാബേസുകളായ പോസ്റ്റ്ഗ്രേ എസ്.ക്യു.എൽ., മൈ.എസ്.ക്യു.എൽ, എസ്.ക്യു. ലൈറ്റ് എന്നിവയിൽ പ്രാവീണ്യമുണ്ടാവണം. 

കോഡ് റൈറ്റിങ്ങിലുള്ള പ്രാവീണ്യത്തോടൊപ്പം പി.വൈ. 
ടെസ്റ്റ്, യൂണിറ്റ് ടെസ്റ്റ് എന്നിവയിൽ പരിച യമുണ്ടാവണം. മാനേജ്മെൻ്റ് സ്സില്ലിനൊപ്പം പ്രോബ്ലം സോൾവിങ് സ്ലിൽ നിർബന്ധം.

ഇ-മെയിൽ: infopark@cubettech.com, ഒൻപതാംനില, കാർണിവൽ ഇൻഫോപാർക്ക്, ഫേസ് 4, കുസുമഗിരി, കാക്കനാട്, കൊച്ചി. വെബ്: www. cubettech.com, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 19.

إرسال تعليق

© Kerala Local Job. All rights reserved. Developed by Jago Desain