ശബരിമലയിൽ വിവിധ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ.
ശബരിമല, പമ്പ, നിലയ്ക്കൽ എന്നീ ക്ഷേത്രങ്ങളിൽ കൊല്ലവർഷം 1201-ാം മാണ്ടിലെ മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച ദിവസവേതന അടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗർഡുകളെ നിയമിക്കുന്നു.താൽക്കാലിക സെക്യൂരിറ്റി ഗാർഡായി സേവനം അനുഷ്ടിക്കാൻ വിമുക്തഭടൻമാർക്കും, സംസ്ഥാന പോലീസ്, എക്സൈസ്, ഫയർഫോഴ്സ്. ഫോറസ്റ്റ് തുടങ്ങിയ സേനകളിൽ നിന്നും വിരമിച്ചവർക്കുമാണ് അവസരം
മേൽപ്പറഞ്ഞ സേനകളിൽ കുറഞ്ഞത് 5 വർഷം ജോലിനോക്കിയിട്ടുള്ളവരും (കൊല്ലവർഷം 1201 മകരം. 07) 2026 ജനുവരി 20 ന് 67 വയസ് കഴിയാത്തവരും മികച്ച ശാരീരിക ശേഷി ഉള്ളവരുമായ ഹിന്ദു മത വിഭാഗത്തിൽപ്പെട്ട പുരുഷൻമാർക്കാണ് അവസരം ലഭിക്കുന്നത്,
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിദിനം 900 വേതനം നൽകുന്നതാണ്.
താമസം, ഭക്ഷണം എന്നിവ സൗജന്യമാണ്.
ജോലി നേടാൻ താല്പര്യം ഉള്ളവർക്ക്
www.travancoredevaswomboard.org എന്നാ വെബ്സൈറ്റിൽ നിന്നും അപേക്ഷാഫാറം, അഭിമുഖ സമയത്ത് ഹാജരാക്കേണ്ട രേഖകൾ എന്നിവ ഡൗൺലോഡ് ചെയ്ത എടുക്കാവുന്നതാണ്.
ഡൗൺലോഡ് ചെയ്ത് എടുത്ത അപേക്ഷാഫാറം പൂരിപ്പിച്ച "ചീഫ് വിജിലൻസ് ആൻറ് സെക്യൂരിറ്റി ആഫീസർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്തൻകോട്, കവടിയാർ പി.ഒ, തിരുവനന്തപുരം 695003" എന്ന വിലാസത്തിലോ എന്ന മെയിൽ അഡ്രസ്സിലോ അയക്കേണ്ടതാണ്.
ഓൺലൈൻ സമർപ്പിക്കുന്നവർ നേരിട്ട് അപേക്ഷ അയക്കേണ്ടതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 25.12.2025. ഇതിലേയ്ക്കുള്ള അഭിമുഖം 30.12.2025 തീയതി രാവിലെ 10.00 മണിമുതൽ തിരുവനന്തപുരം ദേവസ്വം ബോർഡ് ചീഫ് വിജിലൻസ് ആഫീസിലും നടക്കുന്നതായിരിക്കും.
മുൻപ് അപേക്ഷ സമർപ്പിച്ച് ഇൻറർവ്യൂവിൽ പങ്കെടുത്തവർ വീണ്ടും അപേക്ഷ സമർപ്പിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് ചീഫ് വിജിലൻസ് ആൻറ് സെക്യൂരിറ്റി ആഫീസുമായി ബന്ധപ്പെടുക.തിരുവിതാംകൂർ ദേവസ്വം ബോർഡ്
ചീഫ് വിജിലൻസ് ആൻറ് സെക്യൂരിറ്റി ആഫീസ്, തിരുവനന്തപുരം