കേരള ഹൈഡൽ ടൂറിസം സെന്ററിൽ അവസരങ്ങൾ.

കേരള ഹൈഡൽ ടൂറിസം സെന്ററിൽ അവസരങ്ങൾ.
കേരള ഹൈഡൽ ടൂറിസം സെന്ററിന്റെ വിവിധ യൂണിറ്റുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

ടൂറിസം വർക്കർ/ക്ലീനിംഗ് സ്റ്റാഫ് (5 ഒഴിവ്, യോഗ്യത: 8-ാം ക്ലാസ്, 2 വർഷത്തെ പരിചയം), 
ടൂറിസം ഗാർഡ് (2 ഒഴിവ്, 
യോഗ്യത: 10-ാം ക്ലാസ്, നീന്തൽ/ലൈഫ് സേവിംഗ് പരിശീലനം), 
തിരുവനന്തപുരം ഹെഡ് ഓഫീസിലേക്ക് ക്ലാർക്ക് (1 ഒഴിവ്, 
യോഗ്യത: ബിരുദം, 5 വർഷത്തെ എച്ച്.ആർ പരിചയം) 
എന്നീ തസ്തികകളിൽ നിയമനത്തിനായി സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്മെന്റ് (CMD) അപേക്ഷ ക്ഷണിച്ചു. 

ടൂറിസം വർക്കർ, ഗാർഡ് തസ്തികകൾ ദേവികുളം താലൂക്കിലെ സ്ഥിരതാമസക്കാർക്കായി സംവരണം ചെയ്തിട്ടുള്ളതാണ്. തസ്തികകൾക്കനുസരിച്ച് 18,000  മുതൽ 22,240  വരെ പ്രതിമാസ ശമ്പളം ലഭിക്കുന്ന ഈ ഒഴിവുകളിലേക്ക് 45 മുതൽ 58 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം. 

താൽപ്പര്യമുള്ളവർക്ക് www.cmd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായോ അല്ലെങ്കിൽ തൈക്കാടുള്ള സി.എം.ഡി ഓഫീസിലേക്ക് തപാൽ മുഖേനയോ ആവശ്യമായ രേഖകൾ സഹിതം 2026 ജനുവരി 19 വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

താല്‍കാലിക ഡ്രൈവർ (ഏഴംകുളം ഗ്രാമപഞ്ചായത്ത്)

പത്തനംതിട്ട ജില്ലയിലെ ഏഴംകുളം ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഡ്രൈവറെ നിയമിക്കുന്നു. അവസാന തീയതി: ജനുവരി 16.

ഡ്രൈവര്‍, സെക്യൂരിറ്റി ഒഴിവ്

കുമ്പഡാജെ പഞ്ചായത്തിലും ബഡ്‌സ് സ്‌കൂളിലും ഒഴിവുള്ള ഡ്രൈവര്‍ തസ്തികയിലേക്കും ബഡ്‌സ് സ്‌കൂളില്‍ ഒഴിവുള്ള സെക്യൂരിറ്റി തസ്തികയിലേക്കും ജീവനക്കാരെ നിയമിക്കുന്നു. 

ഡ്രൈവര്‍ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 21ന് രാവിലെയും സെക്യൂരിറ്റി തസ്തികയിലുള്ള കൂടിക്കാഴ്ച ഉച്ചയ്ക്ക് ശേഷവും നടക്കും. അപേക്ഷകര്‍ ബയോഡാറ്റ വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും സഹിതം പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain