വിവിധ ഓഫീസുകളിൽ ടൈപ്പിസ്റ്റ് അവസരങ്ങൾ.
കേരള സര്‍ക്കാരിന്റെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലായി ഒഴിവ് വന്നിട്ടുള്ള ടൈപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് റിക്രൂട്ട്‌മെന്റിന് കേരള പി.എസ്.സി മുഖേനയാണ് നിയമനം. ജില്ല അടിസ്ഥാനത്തിലാണ് ഒഴിവുകള്‍. യോഗ്യരായവര്‍ക്ക് ഫെബ്രുവരി 04ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.തസ്തികയും ഒഴിവുകളും
സര്‍ക്കാര്‍ കമ്പനികളില്‍ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒഴിവ് വന്നിട്ടുണ്ട്.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 26,500 മുതല്‍ 60,700 വരെ ശമ്പളം ലഭിക്കും.
പ്രായപരിധി
18നും 36നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02.01.1989നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം.
എസ്.സി, എസ്.ടി, ഒബിസി മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യ വിജയം.
മലയാളം ടൈപ്പ് റൈറ്റിങ്ങില്‍ ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റും (KGTE) കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിങ്ങിലുള്ള സര്‍ട്ടിഫിക്കറ്റും അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും.
2002 ജനുവരി മാസത്തിന് മുന്‍പ് കെജിടിഇ ടൈപ്പ് റൈറ്റിങ് യോഗ്യത നേടിയവര്‍ കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിങ്ങിലോ തത്തുല്യ യോഗ്യതയിലോ ഉള്ള പ്രത്യേകം സര്‍ട്ടിഫിക്കറ്റ് അപേക്ഷ അയക്കുന്ന അവസാന തീയതിക്ക് മുന്‍പ് കരസ്ഥമാക്കിയിരിക്കണം.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന നോട്ടിഫിക്കേഷൻ -ലെ അപ്ലൈ -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.