സംസ്ഥാന വയോജന കമ്മീഷനിൽ അവസരങ്ങൾ.
കേരള സംസ്ഥാന വയോജന കമ്മീഷന്റെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് അസിസ്റ്റന്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥനത്തിൽ മൂന്ന് മാസത്തേക്ക് താത്ക്കാലിക നിയമനത്തിന് 2026 ഫെബ്രുവരി 4ന് തിരുവനന്തപുരം പട്ടത്തുള്ള ജില്ലാ പഞ്ചായത്ത് ഓഫീസിൽ വച്ച് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും.അസിസ്റ്റന്റ്
യോഗ്യത : ബിരുദം+കംപ്യൂട്ടർ പരിജ്ഞാനം
കോൺഫിഡൻഷ്യൽ ഓഫീസ്
ഒഴിവുകളുടെ എണ്ണം: 2
യോഗ്യത :
1) പ്ലസ്-2 or തത്തുല്യം.
2) ടൈപ്പ് റൈറ്റിംഗ് (മലയാളം, ഇംഗ്ലീഷ്)-ലോവർ.
3) ഷോർട് ഹാൻഡ്-(ഇംഗ്ലീഷ്)-ലോവർ.
ഓഫീസ് അറ്റെൻഡൻറ്
ഒഴിവ് 1.
യോഗ്യത : SSLC അല്ലെങ്കിൽ തത്തുല്യം.
പ്രായപരിധി: 18-36 (അർഹരായവർക്ക് നിയമപ്രകാരമുള്ള വയസിളവ് ലഭിക്കുന്നതാണ്)
വാക്ക് ഇൻ ഇന്റർവ്യൂ
സ്ഥലം:ജില്ലാ പഞ്ചായത്ത് ഹാൾ, പട്ടം, തിരുവനന്തപുരം
തീയതി : 04.02.2026
രജിസ്ട്രേഷൻ : രാവിലെ 10 മുതൽ 11 വരെ
ഇൻ്റർവ്യൂ : രാവിലെ 11 മുതൽ
പങ്കെടുക്കാൻ താൽപര്യമുള്ളവർ ഇതോടൊപ്പം ഉള്ളടക്കം ചെയ്ത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ, യോഗ്യത, വയസ് തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, സൈസ് ഫോട്ടോ എന്നിവ സഹിതം ഹാജരായി നിശ്ചിത സമയത്ത് റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്കൂടുതൽ വിവരങ്ങൾക്ക്: www.sjd.kerala.gov.in. സന്ദർശിക്കുക.