കേരള സ്റ്റേറ്റ് പൗള്‍ട്രി ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അവസരങ്ങൾ.
കേരള സ്റ്റേറ്റ് പൗള്‍ട്രി ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അവസരം. മാനേജിങ് ഡയറക്ടര്‍ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ആകെ ഒരു ഒഴിവാണുള്ളത്. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 23ന് മുന്‍പായി അപേക്ഷ നല്‍കണം.തസ്തികയും ഒഴിവുകളും
കേരള സ്റ്റേറ്റ് പൗള്‍ട്രി ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ മാനേജിങ് ഡയറക്ടര്‍ റിക്രൂട്ട്‌മെന്റ്.
കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 43,200 മുതല്‍ 66,000 വരെ ശമ്പളം ലഭിക്കും.
പ്രായപരിധി
58 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
വെറ്ററിനറി സയന്‍സ് ഇന്‍ പൗള്‍ട്രി സയന്‍സ് അല്ലെങ്കില്‍ ലൈവ്‌സ്റ്റോക്ക് പ്രൊഡക്ട്‌സ് ടെക്‌നോളജിയില്‍ മാസ്‌റ്റേഴ്‌സ് ബിരുദം.
അനിമല്‍ ഹസ്ബന്‍ഡറി ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ വെറ്ററിനറി സര്‍ജന്‍ തസ്തികയില്‍ ജോലി ചെയ്ത് 12 വര്‍ഷത്തെ എക്‌സ്പീരിയന്‍സ് വേണം.
ഓപ്പറേഷന്‍ മാനേജ്‌മെന്റിലോ, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റിലോ എംബിഎ ഉള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ കേരള പബ്ലിക് എന്റര്‍പ്രൈസസ് (സെലക്ഷന്‍ & റിക്രൂട്ട്‌മെന്റ്) ബോര്‍ഡിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷന്‍ പേജില്‍ നിന്ന് പൗള്‍ട്രി ഡെവലപ്‌മെന്റ് റിക്രൂട്ട്‌മെന്റ് നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുക്കുക.
ശേഷം യോഗ്യത വിവരങ്ങളും, പ്രോസ്‌പെക്ടസും വായിച്ച് മനസിലാക്കിയതിന് ശേഷം തന്നിരിക്കുന്ന മുഖേന അപേക്ഷിക്കണം.