കെ എസ് ആർ ടി സി സ്വിഫിറ്റിൽ വിവിധ അവസരങ്ങൾ.

കെ എസ് ആർ ടി സി സ്വിഫിറ്റിൽ വിവിധ അവസരങ്ങൾ.
കെ എസ് ആർ ടി സി യുടെ സ്വിഫ്റ്റിൽ  തിരുവനന്തപുരം ജില്ലാ പരിധിയിലെ ബസ് സർവീസുകൾക്കായി കെ എസ് ആർ ടി സി സ്വിഫ്റ്റ് കമ്പനി പുറപ്പെടുവിച്ച  ഡ്രൈവർ കം കണ്ടക്ടർ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു

അടിസ്ഥാന വിവരങ്ങൾ

തസ്തിക:  ഡ്രൈവർ കം കണ്ടക്ടർ.

അപേക്ഷ ആരംഭിക്കുന്നത്: 2026 ജനുവരി 08, രാവിലെ 10:00 മണി മുതൽ
അവസാന തീയതി: 2026 ജനുവരി 21, വൈകുന്നേരം 05:00 മണി വരെ.

യോഗ്യത/വിഭാഗം/ വിശദാംശങ്ങൾ

വിദ്യാഭ്യാസ യോഗ്യത:
പത്താം തരം അല്ലെങ്കിൽ തത്തുല്യം പാസായിരിക്കണം.

ലൈസൻസ്:സാധുവായ ഹെവി പാസഞ്ചർ വെഹിക്കിൾ അല്ലെങ്കിൽ ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് ഉണ്ടായിരിക്കണം.
പ്രായപരിധി: കുറഞ്ഞത് 20 വയസ്സ്, പരമാവധി 30 വയസ്സ്.
പ്രായപരിധി  കുറഞ്ഞത് 20 വയസ്സ്, പരമാവധി 45 വയസ്സ്.
ശാരീരിക ക്ഷമത: പാസഞ്ചർ വാഹനം ഓടിക്കാൻ പ്രാപ്തരായ ആരോഗ്യവതികൾ ആയിരിക്കണം

ദിവസ വേതനം: 8 മണിക്കൂർ ഡ്യൂട്ടിക്ക് 715/-.അധിക വേതനം: 8 മണിക്കൂറിന് ശേഷമുള്ള ഓരോ അധിക മണിക്കൂറിനും 130/-  വീതം ലഭിക്കും.
ഇൻസെന്റീവ്, അലവൻസുകൾ, ബാറ്റ എന്നിവ അധികമായി ലഭിക്കും.
ജോലി സമയം: രാവിലെ 5 മണിക്കും രാത്രി 10 മണിക്കും ഇടയിൽ ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം.

സെക്യൂരിറ്റി ഡെപ്പോസിറ്റ്: തെരഞ്ഞെടുക്കപ്പെടുന്നവർ 30,000/- പലിശരഹിത സെക്യൂരിറ്റി ഡിപ്പോസിറ്റ് കെട്ടിവെക്കേണ്ടതും 200ന്റെ മുദ്രപത്രത്തിൽ കരാർ ഒപ്പിടേണ്ടതുമാണ്.

LMV ലൈസൻസ് ഉള്ളവർ: ഇവർ 2 വർഷത്തിനുള്ളിൽ HPV ലൈസൻസ് എടുക്കണം. ഈ കാലയളവിൽ കണ്ടക്ടറായി ജോലി ചെയ്യണം. കൂടാതെ 30,000 ന്റെ ബോണ്ടും സമർപ്പിക്കണം.
മാസത്തിൽ കുറഞ്ഞത് 16 ഡ്യൂട്ടികൾ നിർബന്ധമായും ചെയ്തിരിക്കണം

ക്ലിയറൻസ് സർട്ടിഫിക്കറ്റ്:  10 ദിവസത്തിനകം പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്  ഹാജരാക്കണം.
ഡ്രൈവർ/കണ്ടക്ടർ പരിശീലനം നൽകുന്നതാണ്. ഇതിനുള്ള ഫീസ് സെക്യൂരിറ്റി ഡിപ്പോസിറ്റിൽ നിന്ന് ഈടാക്കും

ഓൺലൈൻ വഴി മാത്രമേ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ. നേരിട്ടോ അല്ലാതെയോ സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ഔദ്യോഗിക വെബ്സൈറ്റ്: അപേക്ഷകർ www.cmd.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടത്.

വനിതകൾക്ക് ആണ് അവസരങ്ങൾ.

സമയപരിധി: 2026 ജനുവരി 21, വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷകൾ സമർപ്പിച്ചിരിക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain