ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ അവസരങ്ങൾ.
കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ സ്റ്റോർമാൻ തസ്തികയിലേക്ക് താല്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. കേരള സർക്കാരിന് കീഴിലുള്ള ഈ പൊതുമേഖലാ സ്ഥാപനത്തിൽ നേരിട്ടുള്ള നിയമനത്തിലൂടെ നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്.വിവരങ്ങൾ
വകുപ്പ് കേരള ടൂറിസം ഡെവലപ്‌മെൻ്റ്. കോർപ്പറേഷൻ ലിമിറ്റഡ്.
തസ്തികയുടെ പേര് സ്റ്റോർമാൻ.
ശമ്പളം: 18,000 – 41,500/-
ഒഴിവുകളുടെ എണ്ണം 01 (ഒന്ന്)
കാറ്റഗറി നമ്പർ 618/2025
നിയമന രീതി നേരിട്ടുള്ള നിയമനം.
അവസാന തീയതി 04.02.2026. (ബുധനാഴ്ച) രാത്രി 12 മണി വരെ.
യോഗ്യത വിവരങ്ങൾ
വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.
പ്രായപരിധി: 18-36 വയസ്സ്. ഉദ്യോഗാർത്ഥികൾ 02.01.1989-നും 01.01.2007-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).
ഇളവുകൾ: പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കും നിയമാനുസൃതമായ വയസ്സ് ഇളവ് ലഭിക്കുന്നതാണ്.
പ്രധാന തീയതികൾ
വിജ്ഞാപന തീയതി: 30.12.2025.
അവസാന തീയതി: 04.02.2026. (ബുധനാഴ്ച) രാത്രി 12 മണി വരെ.
അപേക്ഷ രീതി
കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി (www.keralapsc.gov.in) ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷാ ഫീസ് നൽകേണ്ടതില്ല.
പുതിയ പ്രൊഫൈൽ തുടങ്ങുന്നവർ 6 മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ അപ്‌ലോഡ് ചെയ്യണം. ഫോട്ടോയുടെ താഴെ പേരും ഫോട്ടോ എടുത്ത തീയതിയും രേഖപ്പെടുത്തിയിരിക്കണം.
ആധാർ കാർഡ് ഉള്ളവർ അത് തിരിച്ചറിയൽ രേഖയായി പ്രൊഫൈലിൽ ചേർക്കേണ്ടതാണ്.