സർക്കാർ ഓഫീസിൽ വിവിധ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ.
പത്തനംതിട്ട ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ വനിതകൾക്കായി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഒഴിവുകൾ താഴെ പറയുന്നവയാണ്
1) മൾട്ടിപർപ്പസ് ഹെൽപ്പർ (3 ഒഴിവുകൾ).
യോഗ്യത: എഴുത്തും വായനയും അറിഞ്ഞിരിക്കണം.
പരിചയം: കുക്ക്, ക്ലീനിംഗ് സ്റ്റാഫ്, ആശുപത്രി അറ്റൻഡർ എന്നീ മേഖലകളിൽ 2 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 25 – 45 വയസ്സ്.
വേതനം: 12,000.
2)വനിതാ സെക്യൂരിറ്റി ഗാർഡ് (3 ഒഴിവുകൾ).
യോഗ്യത: എഴുത്തും വായനയും അറിഞ്ഞിരിക്കണം.
പരിചയം: 2 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 35 – 55 വയസ്സ്.
വേതനം: 12,000.
3) കേസ് വർക്കർ / സൈക്കോ സോഷ്യൽ കൗൺസിലർ (2 ഒഴിവുകൾ).
യോഗ്യത: നിയമം, സോഷ്യൽ വർക്ക്, സോഷ്യോളജി, സോഷ്യൽ സയൻസ്, സൈക്കോളജി എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ പി.ജി.
പരിചയം: സ്ത്രീകളുമായി ബന്ധപ്പെട്ട സർക്കാർ/സ്വകാര്യ പദ്ധതികളിൽ 3 വർഷത്തെ പ്രവൃത്തിപരിചയം
പ്രായം: 25 – 45 വയസ്സ്.
വേതനം: 28,000.
4) സെന്റർ അഡ്മിനിസ്ട്രേറ്റർ – റസിഡൻഷ്യൽ (1 ഒഴിവ്).
യോഗ്യത: നിയമം, സോഷ്യൽ വർക്ക്, സോഷ്യോളജി, സോഷ്യൽ സയൻസ്, സൈക്കോളജി എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ പി.ജി.
പരിചയം: ഭരണപരമായ തസ്തികയിൽ സ്ത്രീകളുമായി ബന്ധപ്പെട്ട മേഖലകളിൽ 5 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 25 – 45 വയസ്സ്.
വേതനം: 32,000.
അഭിമുഖം സംബന്ധിച്ച വിവരങ്ങൾ:
തീയതി: ഫെബ്രുവരി 13
സമയം: രാവിലെ 11:30
സ്ഥലം: ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, പത്തനംതിട്ട.
സ്ഥലം: ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, പത്തനംതിട്ട
ഹാജരാക്കേണ്ടവ: ബയോഡേറ്റ, ആധാർ കാർഡ്, യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും.
ശ്രദ്ധിക്കുക: അപേക്ഷയുടെ മുകളിൽ അപേക്ഷിക്കുന്ന തസ്തികയുടെ പേര് രേഖപ്പെടുത്തണം.