യൂണിവേഴ്‌സിറ്റികളിൽ വിവിധ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ.
കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിലായി ഓവർസീയർ തസ്തികയിൽ വന്നിട്ടുള്ള ഒഴിവുകളിലേക്ക് കേരള പി.എസ്.സി വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായവർക്ക് ഫെബ്രുവരി 04ന് മുൻപായി ഓൺലൈൻ അപേക്ഷ നൽകാം. തസ്തികയും ഒഴിവുകളും
യൂണിവേഴ്‌സിറ്റികളിൽ ഓവർസീയർ ഗ്രേഡ് II (സിവിൽ) റിക്രൂട്ട്‌മെന്റ്. കേരളത്തിലുടനീളം വിവിധ സർവകലാശാലകളിലായി പ്രതീക്ഷിത ഒഴിവുകളാണ് വന്നിട്ടുള്ളത്.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 31,100 മുതൽ 66,800 വരെ ശമ്പളം ലഭിക്കും.
പ്രായപരിധി
18നും 36നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ 02.01.1989നും 01.01.2007നും ഇടയിൽ ജനിച്ചവരായിരിക്കണം.
എസ്.സി, എസ്.ടി, ഒബിസി മറ്റ് സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും.
യോഗ്യത
സിവിൽ ട്രേഡിൽ അംഗീകൃത സ്ഥാപനത്തിൽ നിന്ന് മൂന്ന് വർഷ ഡിപ്ലോമ.
അല്ലെങ്കിൽ എസ്എസ്എൽസി അഥവാ തത്തുല്യ യോഗ്യതയും, കൂടെ ചുവടെ നൽകിയ യോഗ്യതയും കൂടി വേണം.
1) കേരള ഗവൺമെന്റ് സർട്ടിഫിക്കറ്റ് (ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ദ്വിവത്സ കോഴ്‌സ്). OR ഇന്ത്യ ഗവൺമെന്റിന്റെ തൊഴിൽ മന്ത്രാലയം നടത്തുന്ന ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് / സെന്റർ എന്നിവയിലെ 18 മാസത്തെ കോഴ്‌സിൽ സിവിൽ ട്രേഡിൽ (ആറ് മാസത്തെ പ്രാക്ടിക്കൽ ട്രെയിനിങ് ഉള്ള) ഡ്രാഫ്റ്റ്‌സ്മാൻ ഷിപ്പിലുള്ള ഡിപ്ലോമ.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐ ഡി യും പാസ്സ്‌വേർഡ് ഉം ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈൽ വഴി അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന നോട്ടിഫിക്കേഷൻ ലെ അപ്ലൈ ൽ മാത്രം ക്ലിക്ക് ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.