കെ എസ് ആർ ടി സി ഡിപ്പോയിൽ അവസരങ്ങൾ.
എറണാകുളം ജില്ലയിലെ കെ എസ് ആർ ടി സി ഡിപ്പോയിൽ ദിവസവേതന അടിസ്ഥാനത്തിൽ കണ്ടക്ടർ തസ്തികയിലെ 199 ഒഴിവുകളിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തുന്നു. പ്ലസ് ടു ജയം / തത്തുല്യം, സാധുവായ കണ്ടക്ടർ ലൈസൻസ് എന്നിവയാണ് യോഗ്യത.
പ്രായപരിധി 2026 ജനുവരി ഒന്നിന് 25-50 വയസ്സ്. യോഗ്യരായ ഉദ്യോഗാർഥികൾ ഫെബ്രുവരി 13ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്മെന്റിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിങ്ങളുടെ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് അവസാന തീയതി ഫെബ്രുവരി 13.
2) അഭിമുഖം നടത്തും.
ജില്ലയിൽ ആരോഗ്യവകുപ്പിൽ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, അസിസ്റ്റന്റ് സർജൻ, സിവിൽ സർജൻ എന്നീ തസ്തികകളിൽ അഡ്ഹോക്ക് വ്യവസ്ഥയിൽ നിയമിക്കുന്നതിന് അഭിമുഖം നടത്തും. താത്പര്യമുള്ളവർ ഫെബ്രുവരി 17ന് രാവിലെ 10 മണിക്ക് മുൻപായി ടി സി എം സി സർട്ടിഫിക്കറ്റ്, ബിരുദ (എം ബി ബി എസ് ) സർട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ, ഇലക്ഷൻ ഐ ഡി കാർഡ് എന്നിവ സഹിതം ഹാജരാകണം.
3) വാക്ക് ഇൻ ഇൻ്റർവ്യൂ.
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എച്ച് ഡി എസ് മുഖേന സൈക്കാട്രി ഡിപ്പാർട്ട്മെന്റിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. എം എസ് സി ക്ലിനിക്കൽ സൈക്കോളജിയും ആർ സി ഐ രജിസ്ട്രേഷനും ഉള്ളവർക്കാണ് അവസരം. 36 വയസ്സ് കവിയരുത്.
താല്പര്യമുള്ളവർ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം എറണാകുളം മെഡിക്കൽ കോളേജ് മെഡിക്കൽ സൂപ്രണ്ട് ഓഫീസിന് സമീപമുള്ള കൺട്രോൾ റൂമിൽ ഫെബ്രുവരി 17ന് എത്തിച്ചേരേണ്ടതാണ്.
അന്നേദിവസം രാവിലെ 10 30 മുതൽ 11 വരെ ആയിരിക്കും രജിസ്ട്രേഷൻ.