ആരോഗ്യകേരളം വഴി വിവിധ അവസരങ്ങൾ.
ആരോഗ്യകേരളം വഴി മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിലായി വന്നിട്ടുള്ള നിരവധി ഒഴിവുകളെക്കുറിച്ചുള്ള വിവരങ്ങളാണുള്ളത്.പ്രധാന വിവരങ്ങൾ താഴെ നൽകുന്നു
1) മലപ്പുറം (ആകെ ഒഴിവുകൾ: 76).
തസ്തികകൾ:
മിഡ് ലെവൽ സർവീസ് പ്രൊവൈഡർ (MLSP): 75 ഒഴിവ്.
ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്: 01 ഒഴിവ്.
യോഗ്യത വിവരങ്ങൾ
MLSP: ബി.എസ്.സി നഴ്‌സിംഗ് + കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈഫ്‌സ് കൗൺസിൽ രജിസ്‌ട്രേഷൻ അല്ലെങ്കിൽ ജി.എൻ.എം ഒരു വർഷത്തെ പ്രവൃത്തിപരിചയം കൗൺസിൽ രജിസ്‌ട്രേഷൻ.
ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്: ബിരുദം, പി.ജി ഡിപ്ലോമ/ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ്.
ശമ്പളം: 20,500.
പ്രായപരിധി: 40 വയസ്സ്.
അവസാന തീയതി: ഫെബ്രുവരി 24 (ഓൺലൈനായി അപേക്ഷിക്കണം)
2) വയനാട് (5+ ഒഴിവുകൾ.
തസ്തികകൾ: മെഡിക്കൽ ഓഫീസർ, ഓഡിയോമെട്രിക് അസിസ്റ്റന്റ്, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്, എസ്ടിഎൽഎസ് (STLS), ഫാർമസിസ്റ്റ്.
നിയമന രീതി: കരാർ നിയമനം.
അവസാന തീയതി: ഫെബ്രുവരി 28 (ഓൺലൈനായി അപേക്ഷിക്കണം).
3) കാസർകോട് (01 ഒഴിവ്).
തസ്തിക: ഹോമിയോ മെഡിക്കൽ ഓഫീസർ.
യോഗ്യത: ഹോമിയോപ്പതി ബിരുദം, ഹൗസ് സർജൻസി/ഇന്റേൺഷിപ്പ് പൂർത്തിയാക്കിയിരിക്കണം. ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ ഓഫ് ഹോമിയോപ്പതിക് കൗൺസിലിൽ എ ക്ലാസ് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം.
ശമ്പളം: 36,000.
പ്രായപരിധി: 40 വയസ്സ്.
അവസാന തീയതി: ഫെബ്രുവരി 17 (ഓൺലൈനായി അപേക്ഷിക്കണം).
അപേക്ഷിക്കേണ്ട വിധം:
താല്പര്യമുള്ളവർ www.arogyakeralam.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.