കുടുംബശ്രീയുടെ വിവിധ പദ്ധതികളില്‍ അവസരങ്ങൾ.

കുടുംബശ്രീയുടെ വിവിധ പദ്ധതികളില്‍ അവസരങ്ങൾ.
കാസര്‍കോട് ജില്ലയില്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളില്‍ ബ്ലോക്ക് തലത്തില്‍ നിര്‍വ്വഹണത്തിനായി ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
(നോണ്‍ ഫാം എല്‍.എച്ച്),ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ (എസ്.ഐ.എ സ്.ഡി-ഡി, ഡി.യു.ജി.കെ. വൈ) യോഗ്യത- ബിരുദാനന്തര ബിരുദം, കുടുംബശ്രീ അംഗം- കുടുംബാംഗം, ഓക്സിലറി അംഗം ആയിരിക്കണം.

പ്രായപരിധി - 35 വയസ്സ്. പ്രതിമാസ ശമ്പളം : 20,000. 
അപേക്ഷ ഫോം കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നിന്ന് നേരിട്ടോ www.kudumbashree.org എന്ന വെബ് സൈറ്റില്‍ നിന്നോ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് ഏഴ്. മേല്‍വിലാസം- ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ കാസര്‍കോട്, സിവില്‍ സ്റ്റേഷന്‍, കാസര്‍കോട് , 671123. 

2) ബോയ്‌ലർ അറ്റൻഡന്റ് ഒഴിവ്.
തിരുവനന്തപുരം ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ ബോയ്‌ലർ അറ്റൻഡന്റ് തസ്തികയിൽ ഓപ്പൺ, ഈഴവ/തിയ്യ/ബില്ലവ വിഭാഗങ്ങളിൽ 2 താത്കാലിക ഒഴിവുകൾ നിലവിലുണ്ട്. യോഗ്യത എസ്.എസ്.എൽ.സി / തത്തുല്യം, ഇൻസ്പെക്ടർ ഓഫ് ബോയിലേഴ്സിൽ നിന്നുള്ള കോമ്പിറ്റൻസി സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പ്രായം 01.01.2023 ന് 18-41 നും മധ്യേ (നിയമാനുസൃത വയസ്സിളവ് ബാധകം). ശമ്പളം: 15000 (പ്രതിമാസം).നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചുകളിൽ മാർച്ച് 11 ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം.

3) ഡോക്ടര്‍ നിയമനം.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മുളിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ഈവനിംഗ് ഒ.പി പ്രവര്‍ത്തനത്തിനായി ഡോക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച 28ന് രാവിലെ 11ന് മുളിയാര്‍ സിഎച്ച്.സിയില്‍ നടക്കും. 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain