വിവിധ ജില്ലകളിലായി വന്നിട്ടുള്ള താത്കാലിക സർക്കാർ ഒഴിവുകൾ.

വിവിധ ജില്ലകളിലായി വന്നിട്ടുള്ള സർക്കാർ താത്കാലിക ഒഴിവുകൾ.
മിഡ് ലെവൽ സർവ്വീസ് പ്രൊവൈഡർ

ആരോഗ്യ കേരളം ജില്ലയിൽ മിഡ് ലെവൽ സർവ്വീസ് പ്രൊവൈഡർമാരെ നിയമിക്കുന്നു. ബി.എസ്. സി നഴ്സിങ് അല്ലെങ്കിൽ ജി എൻ എം യോഗ്യതയുള്ള ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. 

കേരള നഴ്സിങ് മിഡ്‌ വൈഫറി കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം. പ്രായപരിധി -2026 ജനുവരി 31 ന് 40 വയസ് കവിയരുത്. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 26ന് വൈകിട്ട് അഞ്ച് മണിക്കുള്ളിൽ ആരോഗ്യ കേരളം വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ജനന തിയ്യതി, യോഗ്യത, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി എന്നിവ ഓൺലൈൻ ലിങ്കിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്.

വനിതാ കമ്മീഷനിൽ അസിസ്റ്റന്റ് ഒഴിവ്

കേരള വനിതാ കമ്മീഷനിൽ നിലവിലുള്ള ഒരു അസിസ്റ്റന്റ് ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. 39,300 – 83,000  ശമ്പള സ്കെയിലിൽ സമാന തസ്‌തികയിൽ ജോലി ചെയ്യുന്നവർക്കാണ് അവസരം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയും എൻ.ഒ.സി (NOC) സഹിതം മേലധികാരി മുഖേന ഫെബ്രുവരി 28-നകം മെമ്പർ സെക്രട്ടറിക്ക് ലഭിക്കത്തക്ക വിധം അയക്കണം. വിലാസം: കേരള വനിതാ കമ്മീഷൻ, പി എം ജി, പട്ടം പി ഒ, തിരുവനന്തപുരം 695004.

റിവർ മാനേജ്‌മെന്റ് സെന്ററിൽ ഒഴിവ്

സംസ്ഥാന റവന്യൂ വകുപ്പിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിലെ റിവർ മാനേജ്‌മെന്റ് സെന്ററിൽ സ്‌പെഷ്യലിസ്റ്റ് (ജിയോളജി), ജി.ഐ.എസ്. സ്‌പെഷ്യലിസ്റ്റ് (ജോഗ്രഫി) തസ്‌തികകളിലേക്ക് ഓരോ ഒഴിവുണ്ട്. ഒരു വർഷത്തേക്കുള്ള കരാർ നിയമനമാണിത്. ഐ.എൽ.ഡി.എം വെബ്‌സൈറ്റിലെ ഓൺലൈൻ ഫോം പൂരിപ്പിച്ച് വേണം അപേക്ഷിക്കാൻ. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 25 ആണ്. കൂടുതൽ വിവരങ്ങൾക്ക് ildm.kerala.gov.in/en സന്ദർശിക്കുകയോ ildm.revenue@gmail.com എന്ന ഇ-മെയിലിലോ എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്

ബോയിലർ ഓപ്പറേറ്റർ

കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് കലവൂർ, ആലപ്പുഴ യൂണിറ്റിലേക്കാണ് ബോയിലർ ഓപ്പറേറ്റർമാരെ ആവശ്യപ്പെടുന്നത്. ആകെ രണ്ട് ഒഴിവുകളാണുള്ളത്.

 ഐടിഐ (ITI), എൻടിസി (NTC), അല്ലെങ്കിൽ എൻഎസി (NAC) എന്നിവയ്‌ക്കൊപ്പം ബോയിലർ കോംപിറ്റന്റ് ബി ക്ലാസ് സർട്ടിഫിക്കറ്റ് (Boiler Competent B Class Certificate) ആണ് നിശ്ചിത യോഗ്യത. 18 മുതൽ 41 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം 18,000 രൂപയാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ മാർച്ച് 7-നകം നേരിട്ട് ഹാജരാകേണ്ടതാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain