ഹോമിയോ ആശുപത്രിയിൽ ഉൾപ്പെടെ വിവിധ അവസരങ്ങൾ.

ഹോമിയോ ആശുപത്രിയിൽ ഉൾപ്പെടെ വിവിധ അവസരങ്ങൾ.
കോഴിക്കോട് ജില്ലാ ഹോമിയോ ആശുപത്രിയിലേക്കും പുറക്കാട്ടിരിയിലെ എ.സി.എസ്. എം.എ.സി.എ.സി.സിയിലേക്കും കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. നാഷണൽ ആയുഷ് മിഷൻ (ഡി.പി.എം.എസ്.യു) കീഴിൽ ഓഡിയോളജിസ്റ്റ്, ആയുർവേദ ഫാർമസിസ്റ്റ് തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കായി ഫെബ്രുവരി 28ന് വെസ്റ്റ്ഹിൽ ചുങ്കത്തുള്ള ജില്ലാ ആയുർവേദ ആശുപത്രിയിലെ ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് ആൻഡ് സപ്പോർട്ട് യൂണിറ്റിൽ വെച്ച് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും. അപേക്ഷകർക്ക് 2026 ഫെബ്രുവരി 18ന് 40 വയസ്സ് കവിയാൻ പാടില്ല.

ജില്ലാ ഹോമിയോ ആശുപത്രിയിൽ ഓഡിയോളജിസ്റ്റ് തസ്തികയിൽ ഒരു ഒഴിവാണ് നിലവിലുള്ളത്. ബി.എ.എസ്.എൽ.പി (BASLP) ബിരുദവും ആർ.സി.ഐ രജിസ്‌ട്രേഷനുമാണ് യോഗ്യത. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 21,000  കൺസോളിഡേറ്റഡ് ശമ്പളമായി ലഭിക്കും. ഈ തസ്തികയിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന ഇന്റർവ്യൂ ദിവസം രാവിലെ 10.30 മുതൽ 11 മണി വരെയായിരിക്കും നടക്കുക.

1) പുറക്കാട്ടിരി. എ.സി.എസ്.എം.എ.സി.എ.സി.സിയിൽ ആയുർവേദ ഫാർമസിസ്റ്റ് തസ്തികയിലേക്കാണ് നിയമനം. കേരള സർക്കാർ അംഗീകരിച്ച ആയുർവേദ ഫാർമസിസ്റ്റ് ഡിപ്ലോമയോ സർട്ടിഫിക്കറ്റോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 14,700 ശമ്പളം. ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ രാവിലെ 10 മണിക്ക് സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ഹാജരാകണം.

ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും ഒപ്പം പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം നിശ്ചിത സമയത്ത് അഭിമുഖത്തിന് എത്തേണ്ടതാണ്.

2) എൻട്രി ഹോം: അപേക്ഷ ക്ഷണിച്ചു.
സംസ്ഥാന നിർഭയസെല്ലിന് കീഴിൽ അതിജീവിതരായ പെൺകുട്ടികൾക്കായി കോട്ടയം ജില്ലയിൽ എൻട്രി ഹോം പ്രവർത്തിപ്പിക്കുന്നതിന് സന്നദ്ധസംഘടനകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ഓഡിറ്റ് റിപ്പോർട്ട്, രണ്ട് വർഷത്തെ പ്രവർത്തന റിപ്പോർട്ട്, കെട്ടിടത്തിന്റെ പ്ലാൻ (ലഭ്യമാണെങ്കിൽ മാത്രം) തുടങ്ങിയവ ഉൾപ്പെടെയുള്ള അപേക്ഷ ഫെബ്രുവരി 27 വൈകിട്ട് 5 നകം സ്റ്റേറ്റ് കോ-ഓർഡിനേറ്റർ, സ്റ്റേറ്റ് നിർഭയസെൽ, വനിതശിശുവികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം, പൂജപ്പുര, തിരുവനന്തപുരം 695012 എന്ന വിലാസത്തിൽ ലഭിക്കണം.  ഇമെയിൽ: nirbhayacell@gmail.com.

3) അസിസ്റ്റന്റ് സര്‍ജന്‍ നിയമനം.
കണ്ണൂർ :കുന്നോത്ത് പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഗവ. അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 25നകം phckunnothparamba@gmail.com എന്ന ഇ മെയില്‍ ഐഡിയിലേക്ക് ബയോഡാറ്റ അയക്കണം.

4) ലാബ് ടെക്‌നീഷ്യന്‍ നിയമനം.
കണ്ണൂര്‍ ജില്ലാ ഹോമിയോ ആശുപത്രിയില്‍ എച്ച്.എം.സി മുഖാന്തിരം അംഗീകൃത ലാബ് ടെക്‌നീഷ്യനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്ലസ് ടു യോഗ്യതയോടൊപ്പം പി.എസ്.സി അംഗീകൃത ഡി.എം.എല്‍.ടി കോഴ്‌സ് പാസായ 40 വയസില്‍ കവിയാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഫെബ്രുവരി 28 ന് രാവിലെ പത്ത് മണിക്ക് കണ്ണൂര്‍ ജില്ലാ ഹോമിയോ ആശുപത്രി ഓഫീസില്‍ അഭിമുഖത്തിന് എത്തണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain