കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ അവസരങ്ങൾ.

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ അവസരങ്ങൾ.
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വിവിധ ട്രേഡുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ വർക്ക്മെൻ  തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു പ്രധാന വിവരങ്ങൾ താഴെ നൽകുന്നു.

പ്രധാന തീയതികൾ:

ഓൺലൈൻ അപേക്ഷ ആരംഭിച്ചത്: 2026 ജനുവരി 21.
അപേക്ഷിക്കേണ്ട അവസാന തീയതി: 2026 ഫെബ്രുവരി 7.

ഒഴിവുകളും യോഗ്യതയും

വിവിധ തസ്തികകളിലായി ആകെ 260 ഒഴിവുകളാണുള്ളത്. പ്രധാന തസ്തികകൾ താഴെ പറയുന്നവയാണ്.

തസ്തികകൾ: ഫാബ്രിക്കേഷൻ അസിസ്റ്റന്റ് , ഔട്ട്‌ഫിറ്റ് അസിസ്റ്റന്റ് തുടങ്ങിയവ.

ട്രേഡുകൾ: ഷീറ്റ് മെറ്റൽ വർക്കർ, വെൽഡർ, ഫിറ്റർ, മെക്കാനിക് ഡീസൽ, മെക്കാനിക് മോട്ടോർ വെഹിക്കിൾ, മെഷിനിസ്റ്റ്, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, പ്ലംബർ, പെയിന്റർ തുടങ്ങിയവ.

വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി (SSLC) ജയിച്ചിരിക്കണം.
ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ (ITI – NTC) സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

പരിചയം ബന്ധപ്പെട്ട ജോലിയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.

പ്രായപരിധി വിവരങ്ങൾ 

പരമാവധി പ്രായം 45 വയസ്സ് (2026 ഫെബ്രുവരി 7 അടിസ്ഥാനമാക്കി).
ഒബിസി വിഭാഗക്കാർക്ക് 3 വർഷവും, എസ്‌സി/എസ്ടി വിഭാഗക്കാർക്ക് 5 വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും.

ശമ്പളം (മാസം):
ഒന്നാം വർഷം:23,300 + അധിക സമയം ജോലി ചെയ്യുന്നതിന് (Extra hours) 4,900 വരെ.
രണ്ടാം വർഷം: 24,000 + 5,000 വരെ.
മൂന്നാം വർഷം: 24,800 + 5,100 വരെ.

തിരഞ്ഞെടുപ്പ് രീതി
രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്:

അപേക്ഷാ ഫീസ്:
600/- (ഓൺലൈനായി അടയ്ക്കണം).
എസ്‌സി/എസ്ടി (SC/ST), ഭിന്നശേഷിക്കാർ (PwBD) എന്നിവർക്ക് അപേക്ഷാ ഫീസ് ഇല്ല.


അപേക്ഷിക്കേണ്ട വിധം:
താല്പര്യം ഉള്ള ഉദ്യോർഥികൾ ചുവടെ നൽകിയ വെബ്സൈറ്റ് നോക്കുക

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain