എംപ്ലോയബിലിറ്റി സെന്റർ വഴി വിവിധ അവസരങ്ങൾ.
ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ
ജില്ലയിൽ പ്രവർത്തിക്കുന്ന അഞ്ച് പ്രമുഖ സ്വകാര്യ കമ്പനികളിലെ ഒഴിവുകളിലേക്ക് ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ ഒരു റിക്രൂട്ട്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു
യോഗ്യതകൾ: എസ്എസ്എൽസി, പ്ലസ് ടു, ഡിപ്ലോമ, ഐടിഐ, ബിരുദം, ബിരുദാനന്തര ബിരുദം, സിഎ.
പ്രായപരിധി: 18 മുതൽ 40 വയസ്സ് വരെ.
യോഗ്യത: എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കും രജിസ്റ്റർ ചെയ്യാത്തവർക്കും അപേക്ഷിക്കാം.
ഇന്റർവ്യൂ ഷെഡ്യൂൾ
തീയതി: ഫെബ്രുവരി 11
സമയം: രാവിലെ 9:30
സ്ഥലം: ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ
രജിസ്ട്രേഷൻ: താൽപ്പര്യമുള്ളവർക്ക് സ്പോട്ട് രജിസ്ട്രേഷൻ ലഭ്യമാണ്.
2) ധനുവച്ചപുരം ഐ.ടി.ഐയിൽ ഒഴിവ്.
ധനുവച്ചപുരം ഗവ. ഐ.ടി.ഐയിൽ മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക് & അപ്ലയൻസസ്, മെഷിനിസ്റ്റ്, ഡ്രാഫ്റ്റ്സ്മാൻ/ മെക്കാനിക്കൽ, ഡ്രാഫ്‌റ്റ്സ്‌മാൻ/ സിവിൽ ട്രേഡുകളിൽ ജൂനിയർ ഇൻസ്‌ടക്ടർ തസ്തികയിൽ താൽക്കാലിക നിയമനത്തിന് 13ന് രാവിലെ 10.30ന് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.
ബന്ധപ്പെട്ട വിഷയത്തിൽ ഡിഗ്രിയും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും/ ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയും രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും/ ബന്ധപ്പെട്ട ട്രേഡിൽ എൻ എ സി/ എൻ ടി സിയും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
3) ലാബ് ടെക്നീഷ്യൻ- അസിസ്റ്റൻ്റ് നിയമനം.
സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ- അസിസ്റ്റൻ്റ് തസ്തികയിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഡി.എം.എൽ.ടി/ ബി.എസ്.സി എം. എൽ.ടിയും പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് ലാബ് ടെക്നീഷ്യൻ തസ്തികയിലെ യോഗ്യത.
വി.എച്ച്.എസ്.സി - എം.എൽ.ടിയാണ് ലാബ് അസിസ്റ്റൻ്റ് തസ്തിക യോഗ്യത. താത്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റ്, കേരള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ അസൽ, സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഫോട്ടോ, ഫോൺ നമ്പർ എന്നിവ ഉൾപ്പടെയുള്ള അപേക്ഷയുമായി ഫെബ്രുവരി 11 ന് രാവിലെ 10 നകം ആശുപത്രി ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന.
.png)