താലൂക്ക് ആശുപത്രിയിൽ ഡാറ്റാ എൻട്രി മുതൽ അവസരങ്ങൾ.
അട്ടപ്പാടി ട്രൈബല്‍ താലൂക്ക് സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ 179 ദിവസത്തെ കരാര്‍ വ്യവസ്ഥയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ വിവിധ ഒഴിവുകളിൽ നേഴ്സിങ് ഓഫീസര്‍, ഫാര്‍മസിസ്റ്റ്, ഡ്രൈവര്‍, ഫിസിയോതെറാപിസ്റ്റ്, ഇ.സി.ജി ടെക്നിഷ്യന്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, മള്‍ട്ടി ടാസ്‌ക് സ്റ്റാഫ്, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് (ഗ്രേഡ് 2) എന്നീ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തും. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 27 രാവിലെ പത്തിന് നടക്കുന്ന കൂടിക്കാഴ്ചയില്‍ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, പോലീസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയുമായി എത്തണം. ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് (ഗ്രേഡ് 2) തസ്തികയിലേക്കുള്ള കൂടിക്കാഴ്ച മാര്‍ച്ച് രണ്ടിന് രാവിലെ പത്തിന് നടക്കും. അട്ടപ്പാടി താലൂക്കില്‍ പെട്ടവര്‍ക്കും പ്രവൃത്തിപരിചയമുളളവര്‍ക്കും മുന്‍ഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്ന് ലഭിക്കും.
2) മരുതറോഡ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ വിവിധ തസ്തികളിലേക്ക് ഒഴിവുകൾ.
ഒഴിവുകൾ : ലാബ് ടെക്നിഷ്യന്‍, ഫാര്‍മസിസ്റ്റ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു
25 മുതല്‍ 50 വയസ് വരെ പ്രായം. മരുതറോഡ് ഗ്രാമ പഞ്ചായത്തിലുള്ളവർക്ക്
മുന്‍ഗണന ലഭിക്കും.
ലാബ് ടെക്നിഷ്യന്‍ തസ്തികയിലേക്ക് ഡി എം എല്‍ ടി / ബി എസ് സി എം എല്‍ ടി ആണ് യോഗ്യത.
ഫാര്‍മസിസ്റ്റ്
ഡി ഫാം/ ബി ഫാം ആണ് യോഗ്യത.
ഓരോ ഒഴിവുകള്‍ വീതമാണുള്ളത്.
ഇരു തസ്തികകള്‍ക്കും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.
ഈ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച ഫെബ്രുവരി 25 ന് കൂടിക്കാഴ്ച രാവിലെ പത്തിന് ഓഫീസില്‍ നടക്കും.
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് പ്ലസ് ടു ആന്‍ഡ് ഡാറ്റ എന്‍ട്രി കോഴ്‌സ് / ഡി സി എ / പി ജി ഡി സി എ യാണ് യോഗ്യത.
ഈ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ഫെബ്രുവരി 28 ന് രാവിലെ പത്തിന് ഓഫീസില്‍ നടക്കും.