അപെക്‌സ് സൊസൈറ്റികളില്‍ പ്രോജക്ട് ഓഫീസര്‍ അവസരങ്ങൾ.

അപെക്‌സ് സൊസൈറ്റികളില്‍ പ്രോജക്ട് ഓഫീസര്‍ അവസരങ്ങൾ.
കേരള സംസ്ഥാന സഹകരണ മേഖലയിലെ അപെക്‌സ് സൊസൈറ്റികളില്‍ പ്രോജക്ട് ഓഫീസര്‍ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ജനറല്‍ കാറ്റഗറിയില്‍ പ്രതീക്ഷിത ഒഴിവുകളാണ് വന്നിട്ടുള്ളത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഫെബ്രുവരി 04നകം അപേക്ഷ നല്‍കാം.

തസ്തികയും ഒഴിവുകളും

കേരള സംസ്ഥാന സഹകരണ മേഖലയിലെ അപെക്‌സ് സൊസൈറ്റികളില്‍ പ്രോജക്ട് ഓഫീസര്‍ റിക്രൂട്ട്‌മെന്റ്. സംസ്ഥാന തലത്തില്‍ പ്രതീക്ഷിത ഒഴിവുകള്‍.

Name of concern : Apex Socities of Co-operative Sector in KeralaName of post : Project OfficerCATEGORY NO:754/2025last date of application04.02.2026

ശമ്പള വിവരങ്ങൾ 

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 14,620 മുതല്‍ 25,280വരെ ശമ്പളം ലഭിക്കും.

പ്രായപരിധി വിവരങ്ങൾ 
18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

ഉദ്യോഗാര്‍ഥികള്‍ 02.01.1985നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം. എസ്.സി, എസ്.ടി, ഒബിസി മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും

യോഗ്യത വിവരങ്ങൾ 
എംഎഫ്എസ് സി/ ബി.എഫ്.എസ്.സി/ എംഎസ് സി അക്വാടിക് ബയോളജി ആന്റ് ഫിഷറീസ്)/ എംഎസ് സി (ഇന്‍ഡ്‌സ്ട്രിയല്‍ ഫിഷറീസ്)/ എംഎസ് സി (മറൈന്‍ ബയോളജി) / എംഎസ് സി (അപ്ലൈഡ് ഫിഷറീസ് ആന്റ് അക്വാകള്‍ച്ചര്‍)/ എംഎസ് സി (അക്വാ-കള്‍ച്ചര്‍ ആന്റ് ഫിഷറീസ് മൈക്രോ ബയോളജി)/ എംഎസ് സി (അക്വാകള്‍ച്ചര്‍ ആന്റ് ഫിഷ് പ്രോസസിങ്)/ എംഎസ് സി (സുവോളജി) ഇവയിലേതെങ്കിലും യോഗ്യത വേണം.

അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന നോട്ടിഫിക്കേഷൻ 
-ലെ അപ്ലൈ -ൽ മാത്രം ക്ലിക്ക് ചെയ്യേണ്ടതാണ്.

അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain