ഇന്ത്യൻ റെയിൽവേയിൽ വിവിധ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ.

ഇന്ത്യൻ റെയിൽവേയിൽ വിവിധ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ.
ഇന്ത്യൻ റെയിൽവേയിലെ (വെസ്റ്റേൺ റെയിൽവേ, കൊങ്കൺ റെയിൽവേ) 5539 അപ്രന്റിസ് ഒഴിവുകളെക്കുറിച്ചുള്ള വിവരങ്ങളാണ്. ഇതിന്റെ പ്രധാന വിവരങ്ങൾ താഴെ നൽകുന്നു.

1) വെസ്റ്റേൺ റെയിൽവേ.

മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേൺ റെയിൽവേയുടെ വിവിധ ഡിവിഷനുകളിലും വർക്ക്‌ഷോപ്പുകളിലുമാണ് അവസരം.

ഒഴിവുകൾ: 5349
യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് വിജയം, ബന്ധപ്പെട്ട ട്രേഡിൽ ITI (NCVT/SCVT).

പ്രായപരിധി: 15 – 24 വയസ്സ് (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും).

അപേക്ഷാ ഫീസ്: 100. (എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല).

തിരഞ്ഞെടുപ്പ്: പത്താം ക്ലാസ്സിലെയും ഐ.ടി.ഐയിലെയും മാർക്കിന്റെ അടിസ്ഥാനത്തിൽ.
അവസാന തീയതി: 2026 മാർച്ച് 23.
അപേക്ഷിക്കേണ്ട ലിങ്ക്: www.rrc-wr.com

2) കൊങ്കൺ റെയിൽവെ.
കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിലാണ് അവസരം

ഒഴിവുകൾ: 190
തസ്തികകളും യോഗ്യതയും:
ഗ്രാജുവേറ്റ് അപ്രന്റിസ്: സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ എൻജിനീയറിംഗിൽ ബി.ഇ/ബി.ടെക്.

ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ്: ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിംഗ് ഡിപ്ലോമ.

ജനറൽ സ്ട്രീം ഗ്രാജുവേറ്റ് അപ്രന്റിസ്: ആർട്സ്, സയൻസ്, കൊമേഴ്സ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ തുടങ്ങിയവയിൽ ബിരുദം (2021-2025 വർഷങ്ങളിൽ പാസായവർക്ക് മുൻഗണന).

പ്രായപരിധി: 18 – 25 വയസ്സ്.
സ്റ്റൈപ്പൻഡ്: 4000 – 4500.
അവസാന തീയതി: 2026 മാർച്ച് 21.
അപേക്ഷിക്കേണ്ട: www.konkanrailway.com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain