കുടുംബശ്രീ ജില്ലാ മിഷനിൽ വിവിധ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ.
കുടുംബശ്രീ ജില്ലാ മിഷനിൽ ഗ്രാമീണമേഖലയില്‍ ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ പിന്തുണ നല്‍കുന്ന സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമിന്റെ ഇളംദേശം ബ്ലോക്കില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ ബിആര്‍സി ഓഫീസ് അക്കൗണ്ടന്റ് ഒഴിവിലേയ്ക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു.
മാനദണ്ഡങ്ങള്‍:- 1. വിദ്യാഭ്യാസ യോഗ്യത - ബികോം, ടാലി. (കുറഞ്ഞത് 1 വര്‍ഷത്തെ അക്കൗണ്ടിംഗ് മേഖലയിലെ പ്രവര്‍ത്തി പരിചയം), 2. മലയാളം ഡിറ്റിപി നിര്‍ബന്ധം, 3. പ്രായപരിധി - 25-45. അപേക്ഷിക്കുന്ന വ്യക്തി അയല്‍ക്കൂട്ട അംഗമോ അയല്‍ക്കൂട്ട കുടുംബാംഗമോ, ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. സ്ത്രീകള്‍ക്ക് മുന്‍ഗണന.
അപേക്ഷിക്കേണ്ട രീതി:
വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടോപ്പം ഫോട്ടോ പതിച്ച ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, സിഡിഎസ് ചെയര്‍പേഴ്‌സന്റെ സാക്ഷ്യപത്രം എന്നിവ അടങ്ങിയ അപേക്ഷ 2026 ഫെബ്രുവരി 18ന് വൈകിട്ട് 5.00 മണിക്ക് മുന്‍പായി താഴെപ്പറയുന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ വഴിയോ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് സിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക. അപേക്ഷ അയക്കേണ്ട വിലാസം: കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ ഇടുക്കി, പൈനാവ് പി ഒ, കുയിലിമല (ഇടുക്കി കളക്ടറേറ്റ്), പിന്‍: 685603,
വാക്ക് ഇൻ ഇന്റർവ്യൂ
ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിനു കീഴിൽ മലക്കപ്പാറ കേന്ദ്രീകരിച്ച് ആംബുലൻസ് സർവീസ് നടത്തുന്നതിന് പ്രവൃത്തിപരിചയമുള്ള ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചതിനുശേഷം അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവരായിരിക്കണം അപേക്ഷകർ. അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിൽ സ്ഥിര താമസക്കാരായിരിക്കണം. അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിൽ നിന്നും അപേക്ഷകരില്ലാത്ത പക്ഷം മറ്റുള്ളവരെ പരിഗണിക്കും.
പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. പ്രായപരിധി 25-40. താത്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ഡ്രൈവിംഗ് ലൈസൻസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജാതി സർട്ടിഫിക്കറ്റ് (പട്ടികവർഗ വിഭാഗക്കാർക്ക് മാത്രം) എന്നിവയുടെ അസ്സൽ സഹിതം ചാലക്കുടി ട്രൈബൽ ഡവലപ്മെൻ്റ് ഓഫീസിൽ ഫെബ്രുവരി 20 ന് രാവിലെ 10:30 ന് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
.png)