കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ അവസരം. എഞ്ചിനീയറിങ് എക്‌സിക്യൂട്ടീവ് ട്രെയിനി തസ്തികയിലാണ് പതിയ റിക്രൂട്ട്‌മെന്റ്. ആകെ 515 ഒഴിവുകൾ വന്നിട്ടുണ്ട്.
തസ്തികയും ഒഴിവുകളും
നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ (എൻടിപിസി) എഞ്ചിനീയറിങ് എക്‌സിക്യൂട്ടീവ് ട്രെയിനി റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 515.
പ്രായപരിധി വിവരങ്ങൾ
27 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാൻ അവസരം.
യോഗ്യത വിവരങ്ങൾ
ബന്ധപ്പെട്ട എഞ്ചിനീയറിങ് / ടെക്‌നോളജി ബ്രാഞ്ചിൽ 65 ശതമാനം മാർക്കിൽ കുറയാതെ ഫുൾ ടൈം ബാച്ചിലേഴ്‌സ് (ബിഇ/ ബിടെക്) ബിരുദം വേണം.
പട്ടിക ജാതി/ വർഗ വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക് മതി.
എ.എം.ഐ.ഇ യോഗ്യതയുള്ളവരെയും പരിഗണിക്കും.
ഗേറ്റ് 2025 പരീക്ഷ എഴുതിയവരായിരിക്കണം.
നിയമന രീതി
ഗേറ്റ് 2025 സ്‌കോർ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യും, തുടർന്ന് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ദീകരിച്ച് നിയമനം നടത്തും.
അപേക്ഷ ഫീസ് വിവരങ്ങൾ
500 അപേക്ഷ ഫീസ്. വനിതകൾ, എസ്.സി, എസ്.ടി, ഭിന്നശേഷി, വിമുക്ത ഭടൻമാർ എന്നിവർക്ക് ഫീസില്ലാതെയും അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ള ഉദ്യോഗാർഥികൾ നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെ ഒഫീഷ്യൽ വെബ്‌സൈറ്റ് മുഖാന്തിരം ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷ സമയത്ത് ഗേറ്റ് 2025 രജിസ്‌ട്രേഷൻ നമ്പർ സഹിതം ഓൺലൈനിൽ അപേക്ഷിക്കണം.
വെബ്‌സൈറ്റ്:https://careers.ntpc.co.in,