ഗവൺമെന്റ് ഹോസ്പിറ്റലിൽ ഉൾപ്പെടെ വിവിധ അവസരങ്ങൾ.
മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസ്/കാസ്പ് പദ്ധതിക്ക് കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ക്ലീനിങ് സ്റ്റാഫ്, റേഡിയോഗ്രാഫര്‍ എന്നീ തസ്തികയിലേയ്ക്ക് വാക്-ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഏഴാം ക്ലാസ് പാസായവര്‍ക്ക് ക്ലീനിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷിക്കാം.പ്രവൃത്തിപരിചയം ഉള്ളവര്‍, മഞ്ചേരി മുനിസിപ്പല്‍ ഏരിയയിലുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. അഭിമുഖം ഫെബ്രുവരി 10ന് രാവിലെ 10.30ന് നടക്കും. പ്ലസ് ടു പാസായവര്‍ക്ക് റേഡിയോഗ്രാഫര്‍ തസ്തികയിലേക്കും അപേക്ഷിക്കാം.
ഗവ. അംഗീകൃത രണ്ട് വര്‍ഷ ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്നോളജി (ഡി.ആര്‍.ടി) അല്ലെങ്കില്‍ ഗവ. അംഗീകൃത മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ റേഡിയോ ഡയഗ്നോസിസ് ആന്‍ഡ് റേഡിയോതെറാപ്പി (ഡി.ആര്‍.ആര്‍.ടി) അല്ലെങ്കില്‍ ഗവ. അംഗീകൃത ബി.എസ്.സി എം.ആര്‍.ടി. കേരള പാരാമെഡിക്കല്‍ കൗണ്‍സില്ലിന്റെ രജിസ്ട്രേഷന്‍ നിര്‍ബന്ധം. സി.ടി സ്‌കാന്‍, എം.ആര്‍.ഐ സ്‌കാന്‍ തുടങ്ങിയവയില്‍ പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.
അഭിമുഖം ഫെബ്രുവരി 12ന് രാവിലെ 10.30ന്. നിര്‍ദിഷ്ട യോഗ്യതയുള്ള 45 വയസ് തികയാത്ത ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു കോപ്പി പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡും സഹിതം നിശ്ചയിച്ച തിയതിയില്‍ നിശ്ചയിച്ച സമയത്തിന് അരമണിക്കൂര്‍ മുമ്പ് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം.
2)ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്.
നിലമ്പൂര്‍ ഗവ. ഐടിഐയില്‍ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിലെ ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിന് സംവരണം ചെയ്തിട്ടുളള ഒഴിവിലേക്ക് ഫെബ്രുവരി ഏഴിന് രാവിലെ 11ന് കൂടിക്കാഴ്ച നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ എഞ്ചിനീയറിംഗ് ബിരുദം/മൂന്ന് വര്‍ഷ ഡിപ്ലോമ/എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പരിചയവും/എന്‍.എ.സിയും ഒരു വര്‍ഷത്തെ പരിചയവുമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും സഹിതം നേരിട്ട് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
3) വെറ്ററിനറി സര്‍ജന്‍ വാക് ഇൻ ഇന്റര്‍വ്യൂ.
ജില്ലയില്‍ രാത്രികാല അടിയന്തര മൃഗ ചികിത്സാ സേവന പദ്ധതി/മൊബൈല്‍ വെറ്ററിനറി യൂണിറ്റ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് വെറ്ററിനറി സര്‍ജന്മാരെ നിയമിക്കുന്നു. ബി.വി.എസ്.സി, എ.എച്ച് യോഗ്യതയും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ള വെറ്ററിനറി സര്‍ജന്മാര്‍ക്ക് അപേക്ഷിക്കാം.
താല്പര്യമുള്ളവര്‍ ഫെബ്രുവരി ഒന്‍പതിന് രാവിലെ 10.30 ന് പൂര്‍ണ്ണമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക് ഇൻ ഇന്റര്‍വ്യൂവിന് ഹാജരാകണം.