പോളിക്ലിനിക്കുകളിൽ വിവിധ യോഗ്യത ഉള്ളവർക്ക് അവസരങ്ങൾ.

പോളിക്ലിനിക്കുകളിൽ വിവിധ യോഗ്യത ഉള്ളവർക്ക് അവസരങ്ങൾ.


കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൽ  എക്സ്-സർവീസ്‌മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ECHS), കേരളത്തിലെ വിവിധ പോളിക്ലിനിക്കുകളിൽ ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

നോൺ-മെഡിക്കൽ തസ്തികകൾ

ക്ലർക്ക് 
യോഗ്യത: ബിരുദം അല്ലെങ്കിൽ സായുധ സേനയിലെ തത്തുല്യ യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം.
പ്രതിമാസ ശമ്പളം: 16,800.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ

യോഗ്യത: ബിരുദം/IT തത്തുല്യ യോഗ്യത. കമ്പ്യൂട്ടർ ടൈപ്പിംഗ് വേഗത ഉണ്ടായിരിക്കണം.
പ്രതിമാസ ശമ്പളം: 19,700.

ഡ്രൈവർ
യോഗ്യത: എട്ടാം ക്ലാസ് പാസ്സായിരിക്കണം, സിവിൽ ഡ്രൈവിംഗ് ലൈസൻസ് വേണം.
പരിചയം: 5 വർഷം.
പ്രതിമാസ ശമ്പളം: 19,700.

ചൗക്കിദാർ 
യോഗ്യത: എട്ടാം ക്ലാസ് അല്ലെങ്കിൽ സായുധ സേനയിലെ തത്തുല്യ യോഗ്യത.
പ്രതിമാസ ശമ്പളം: 16,800.

ഫീമെയിൽ അറ്റൻഡന്റ്
യോഗ്യത: എഴുതാനും വായിക്കാനും അറിയണം. മെഡിക്കൽ സ്ഥാപനങ്ങളിലെ പരിചയം അഭികാമ്യം.
പ്രതിമാസ ശമ്പളം: 16,800.

പാരാമെഡിക്കൽ തസ്തികകൾ

1) നഴ്സിംഗ് അസിസ്റ്റന്റ് 
യോഗ്യത: GNM ഡിപ്ലോമ അല്ലെങ്കിൽ സായുധ സേനയിലെ തത്തുല്യ ക്ലാസ്-1 കോഴ്സ്.
പരിചയം: 5 വർഷം.
പ്രതിമാസ ശമ്പളം: 28,100.

2) ലാബ് അസിസ്റ്റന്റ്
യോഗ്യത: DMLT/B.Sc MLT അല്ലെങ്കിൽ സായുധ സേനയിലെ തത്തുല്യ കോഴ്സ്.
പരിചയം: 5 വർഷം.
പ്രതിമാസ ശമ്പളം: 28,100.

3) ഫാർമസിസ്റ്റ്
യോഗ്യത: B.Pharmacy അല്ലെങ്കിൽ 10+2 വും ഫാർമസി ഡിപ്ലോമയും (മിനിമം 3 വർഷത്തെ പ്രവൃത്തിപരിചയം).
പ്രതിമാസ ശമ്പളം: 28,100.

മെഡിക്കൽ സ്പെഷ്യലിസ്റ്റ്
യോഗ്യത: MD/MS (ബന്ധപ്പെട്ട വിഷയത്തിൽ).
പരിചയം: കുറഞ്ഞത് 5 വർഷം.
പ്രതിമാസ ശമ്പളം: 1,00,000.

മെഡിക്കൽ ഓഫീസർ 
യോഗ്യത: MBBS.
പരിചയം: കുറഞ്ഞത് 5 വർഷം.
പ്രതിമാസ ശമ്പളം: 75,000.

ഡെന്റൽ ഓഫീസർ
യോഗ്യത: BDS.
പരിചയം: കുറഞ്ഞത് 5 വർഷം.
പ്രതിമാസ ശമ്പളം: 75,000.

മുകളിൽ പറഞ്ഞ പ്രവൃത്തിപരിചയം മിക്ക തസ്തികകളിലും നിർബന്ധമാണ്.
അപേക്ഷകർ അപേക്ഷാ ഫോമിനൊപ്പം മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും ഹാജരാക്കണം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മാവേലിക്കര, കിലിമാനൂർ, ചാത്തന്നൂർ, വർക്കല, പുനലൂർ തുടങ്ങിയ പോളിക്ലിനിക്കുകളിലാണ് ഈ ഒഴിവുകൾ വരുന്നത്.

അപേക്ഷിക്കേണ്ട രീതി

അപേക്ഷാ ഫോം: ECHS വെബ്സൈറ്റിൽ (www.echs.gov.in) നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാം.

രേഖകൾ: വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ പത്രം, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം വയ്ക്കണം. മുൻ സൈനികർ ഡിസ്ചാർജ് ബുക്കിന്റെയും PPO-യുടെയും പകർപ്പുകൾ നൽകണം..

അവസാന തീയതി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 10

അപേക്ഷ അയയ്ക്കേണ്ട വിലാസം
പൂരിപ്പിച്ച അപേക്ഷകൾ താഴെ പറയുന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ എത്തിക്കണം:

Station Headquarters (ECHS), Pangode, Thirumala PO, Thiruvananthapuram – 695 006..


തിരഞ്ഞെടുപ്പ് രീതി: അപേക്ഷകർ നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവരായിരിക്കണം.

ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളെ അഭിമുഖത്തിന് (Interview) വിളിക്കും. അഭിമുഖത്തിന്റെ തീയതി ഫോൺ വഴിയോ ഇമെയിൽ വഴിയോ അറിയിക്കുന്നതാണ്.

മുൻ സൈനികർക്ക് നിയമനത്തിൽ മുൻഗണന ലഭിക്കും, എന്നാൽ ഒഴിവുകൾ ഉണ്ടെങ്കിൽ സിവിലിയന്മാർക്കും അപേക്ഷിക്കാവുന്നതാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain