സർക്കാർ സ്ഥാപനങ്ങളിൽ വിവിധ യോഗ്യതയിൽ അവസരങ്ങൾ.
1) വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള എറണാകുളം സഖി വൺസ്റ്റോപ് സെൻററിലെ കേസ് വർക്കർ തസ്തികയിലേക്ക് വനിതാ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത: ലോ, സോഷ്യൽ വർക്ക്, സോഷ്യോളജി, സോഷ്യൽ സയൻസ്, സൈക്കോളജി എന്നിവയിൽ ഏതെങ്കിലും ഒന്നിലുള്ള ബിരുദവും മൂന്നുവർഷത്തെ പ്രവർത്തി പരിചയവും. താല്പര്യമുള്ളവർ ഫെബ്രുവരി 26 വൈകിട്ട് 5നു മുമ്പായി കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള എറണാകുളം വനിതാ സംരക്ഷണ ഓഫീസറുടെ കാര്യാലയത്തിൽ ബയോഡേറ്റ എത്തിക്കേണ്ടതാണ്.
2) തൊഴിൽമേള ഫെബ്രുവരി 21ന്.
നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് (കേരളം) വകുപ്പ് എസ്.സി/ എസ്.ടി വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികൾക്കായി നടപ്പാക്കിവരുന്ന സമന്വയ പദ്ധതിപ്രകാരം 2025-26 സാമ്പത്തിക വർഷത്തെ തൊഴിൽമേള 2026 ഫെബ്രുവരി 21 രാവിലെ 09.30 നു തിരുവനന്തപുരം പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫിസിന്റെ ആഭിമുഖ്യത്തിൽ ഗവ.ഐ.ടി.ഐ (SCDD) മരിയാപുരത്തു സംഘടിപ്പിക്കും. തൊഴിൽമേളയിൽ ഉദ്യോഗാർഥികൾക്ക് bit.ly/sestjobfest ഗൂഗിൾ ഫോം വഴി രജിസ്‌ട്രേഷൻ നടത്താം. അന്നേ ദിവസം സ്‌പോട്ട് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കും.
നാഷണൽ ആയുഷ് മിഷൻ വാക്ക് ഇൻ ഇൻറർവ്യൂ
നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കിവരുന്ന വിവിധ പദ്ധതികളിലേക്ക് സ്പീച്ച് തെറാപ്പിസ്റ്റ്, സൈക്കോതെറാപിസ്റ്റ് എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിലേക്കായി വാക്ക് ഇൻ ഇൻറർവ്യൂ ഫെബ്രുവരി 20ന് നടത്തും. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം രാവിലെ 10 മണിക്ക് തിരുവനന്തപുരം പൂജപ്പുര സർക്കാർ ആയുർവേദ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നേരിട്ട് ഹാജരാകണം. ഉയർന്ന പ്രായപരിധി 40 വയസ്. ഫെബ്രുവരി 13നു NAM/DPMSU/1552/2026 Dated:30/1/2026 പ്രകാരം നടത്തിയ പ്രസ്തുത തസ്തികയിലേക്കുള്ള ഇന്റർവ്യൂവിൽ പങ്കെടുത്ത ഉദ്യോഗാർഥികൾ വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതില്ല.
ഗസ്റ്റ് അധ്യാപക നിയമനം
വെച്ചുച്ചിറ സർക്കാർ പോളിടെക്‌നിക് കോളേജിൽ നിലവിൽ ഒഴിവുളള തസ്തികകളിൽ ദിവസവേതന അടിസ്ഥാനത്തിൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. ലക്ചറർ ഇൻ ബയോമെഡിക്കൽ എൻജിനിയറിങ്, ട്രേഡ് ഇൻസ്ട്രക്ടർ ഇൻ ബയോമെഡിക്കൽ എൻജിനിയറിങ്, ട്രേഡ്‌സ്മാൻ ഇൻ ബയോമെഡിക്കൽ എൻജിനിയറിങ് തസ്തികകളിലാണ് നിയമനം.
താൽപര്യമുളള ഉദ്യോഗാർത്ഥികൾ ബയോഡേറ്റാ, മാർക്ക്‌ലിസ്റ്റ്, പത്താം തരം/ തത്തുല്യം, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 19 രാവിലെ 10ന് കോളേജ് ഓഫീസിൽ നടത്തുന്ന ടെസ്റ്റ്/ അഭിമുഖത്തിന് ഹാജരാകണം
കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ തൃശ്ശൂർ മുഖ്യ കാര്യാലയത്തിൽ കമ്പനി സെക്രട്ടറിയുടെ താൽക്കാലിക ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നതിനായി ബിരുദം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് മെമ്പർ യോഗ്യത എന്നിവയും കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയവുമുളള 40 വയസ്സിൽ താഴെ പ്രായമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള അപേക്ഷകർ ബയോഡേറ്റ, തിരിച്ചറിയൽ രേഖയുടെ പകർപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം ksdcsection@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 25.