സർവ്വകലാശാലകളിലെ വിവിധ അവസരങ്ങൾ.

കേരളത്തിലെ വിവിധ ജില്ലകളിലായുള്ള സർവ്വകലാശാലകളിലെ അവസരങ്ങൾ.

വാച്ച്മാൻ
ഓവർസിയർ (സിവിൽ/ഇലക്ട്രിക്കൽ)
ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ
അസിസ്റ്റന്റ് എഞ്ചിനീയർ
റിസർച്ച് അസിസ്റ്റന്റ്
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ
ടീച്ചിംഗ് അസിസ്റ്റന്റ്
അസിസ്റ്റന്റ് പ്രൊഫസർ
പ്രിൻസിപ്പൽ.

1) കുസാറ്റ് (CUSAT): 3 ഒഴിവ്.

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സ്കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ ICSSR പ്രോജക്റ്റിലേക്ക് ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ (2), റിസർച്ച് അസിസ്റ്റന്റ് (1) എന്നീ തസ്തികകളിൽ അവസരം.

അവസാന തീയതി: മാർച്ച് 15
വെബ്സൈറ്റ്: www.cusat.ac.in

2) കാലിക്കറ്റ് സർവകലാശാല: 1 ഒഴിവ്
കാലിക്കറ്റ് സർവകലാശാല എഞ്ചിനീയറിംഗ് കോളേജിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒരു ഒഴിവ്. (ദിവസവേതന അടിസ്ഥാനത്തിൽ).

ഇന്റർവ്യൂ തീയതി: മാർച്ച് 13, രാവിലെ 10 മണി (പ്രിൻസിപ്പൽ ഓഫീസിൽ).
വെബ്സൈറ്റ്: www.uoc.ac.in

3) വെറ്റിറിനറി സർവകലാശാല: 6 ഒഴിവുകൾ.
വിഭാഗം 1: ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് വിങ്ങിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് എഞ്ചിനീയർ, ഓവർസിയർ (സിവിൽ/ഇലക്ട്രിക്കൽ) തസ്തികകളിൽ 5 ഒഴിവുകൾ.
അവസാന തീയതി: മാർച്ച് 10

വിഭാഗം 2: കോളേജ് ഓഫ് ഡയറി സയൻസ് ആൻഡ് ടെക്നോളജിയിൽ ടീച്ചിംഗ് അസിസ്റ്റന്റ് (ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്) 1 ഒഴിവ്.
ഇന്റർവ്യൂ തീയതി: മാർച്ച് 11, രാവിലെ 10 മണി.
വെബ്സൈറ്റ്: www.kvasu.ac.in

4) കുഫോസ് വാച്ച്മാൻ ഒഴിവ്.

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയുടെ പയ്യന്നൂർ കോളേജിൽ വാച്ച്മാൻ ഒഴിവ്. (ദിവസവേതനം: 600).

ഇന്റർവ്യൂ തീയതി: മാർച്ച് 10, രാവിലെ 10 മണി.
യോഗ്യത: ഏഴാം ക്ലാസ് ജയം, മലയാളം എഴുതാനും വായിക്കാനും അറിയണം.
വെബ്സൈറ്റ്: www.kufos.ac.in

5) കേരള കാർഷിക സർവകലാശാല: 2 ഒഴിവ്.

പിലിക്കോട് റീജനൽ അഗ്രികൾച്ചറൽ റിസർച്ച് സ്റ്റേഷനിൽ അസിസ്റ്റന്റ് പ്രൊഫസറുടെ (അനിമൽ സയൻസ്, അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ്) ഒഴിവുകൾ.

അവസാന തീയതി: മാർച്ച് 9 (കഴിഞ്ഞു).
ഇന്റർവ്യൂ തീയതി: മാർച്ച് 10, രാവിലെ 9:30.
വെബ്സൈറ്റ്: www.kau.in

6) കേരള സർവകലാശാല: പ്രിൻസിപ്പൽ ഒഴിവ്.

കാര്യവട്ടം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ പ്രിൻസിപ്പൽ ഒഴിവ്. കരാർ നിയമനം (ശമ്പളം: 63,000 രൂപ).
അപേക്ഷിക്കേണ്ട രീതി: ഓൺലൈനായി അപേക്ഷിക്കുക.
വെബ്സൈറ്റ്: www.recruit.keralauniversity.ac.in

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain