ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ അവസരങ്ങൾ.

ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ അവസരങ്ങൾ.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ  ഒഴിവുകളിലേക്ക് സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് ഇപ്പോൾ കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു. 
പത്താം ക്ലാസ് വിജയിച്ചതും സൈനിക/അർദ്ധസൈനിക വിഭാഗങ്ങളിൽ സേവന പരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് ജോലിയിലേക്ക് അപേക്ഷിക്കാം.

ഒഴിവുകളുടെ വിശദാംശങ്ങൾ 

1) സെക്യൂരിറ്റി ഗാർഡ്.ഒഴിവുകൾ : 22.
യോഗ്യതാ വിശദാംശങ്ങൾ
വിദ്യാഭ്യാസ യോഗ്യത
പത്താം (SSLC)ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.

പ്രവൃത്തി പരിചയം
താഴെപ്പറയുന്ന വിഭാഗങ്ങളിൽ 5 വർഷത്തെ സേവന പരിചയം ഉണ്ടായിരിക്കണം

ശാരീരിക യോഗ്യത
നല്ല ശാരീരിക ഘടന ഉണ്ടായിരിക്കണം.
പ്രായപരിധി
പരമാവധി പ്രായം:56 വയസ്സ്  
(2026 ഏപ്രിൽ 13-ലെ കണക്കനുസരിച്ച്)

ശമ്പള വിശദാംശങ്ങൾ.
പ്രതിമാസ ശമ്പളം:22,240.

പ്രധാന തീയതികൾ 
ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി ഏപ്രിൽ 13, 2026
ഹാർഡ് കോപ്പി സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 20, 2026

അപേക്ഷിക്കേണ്ട വിധം
1) ഓൺലൈൻ രജിസ്ട്രേഷൻ:
   - CUSAT ന്റെ ഔദ്യോഗിക വെബ്സൈറ്റായ
https://recruit.cusat.ac.in ൽ രജിസ്റ്റർ ചെയ്യുക.

അപേക്ഷ ഓൺലൈനായി പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുക.

2) അപേക്ഷാ ഫീസ്:
 എസ്.സി./എസ്.ടി. വിഭാഗക്കാർ:185 /-
മറ്റുള്ളവർ (ജനറൽ/ഒ.ബി.സി): 900 
ഫീസ് ഓൺലൈനായി (Net Banking/Card/UPI) അടയ്ക്കണം.

3.ഹാർഡ് കോപ്പി സമർപ്പിക്കേണ്ട വിലാസം
ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് (Hard Copy)
ഒപ്പം ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ (പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്) സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ തപാലിൽ അയയ്ക്കുക.

വിലാസം: രജിസ്റ്റർ,അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്,കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, കൊച്ചി - 682022.

അറിയിപ്പ് 

ഔദ്യോഗിക അറിയിപ്പും കൂടുതൽ വിവരങ്ങളും ലഭിക്കുന്നതിന് CUSAT ന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക:https://recruit.cusat.ac.in

 പ്രധാന കുറിപ്പുകൾ

ഹാർഡ് കോപ്പി ഏപ്രിൽ 20-ന് മുമ്പായി മേൽപ്പറഞ്ഞ വിലാസത്തിൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

അപേക്ഷ സമർപ്പിച്ചതിന് ശേഷം അപേക്ഷാ ഫോമിൽ വരുത്തുന്ന ഒരു മാറ്റവും സ്വീകാര്യമായിരിക്കുന്നതല്ല.

സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യുമ്പോഴും ഹാർഡ് കോപ്പി അയയ്ക്കുമ്പോഴും എല്ലാ രേഖകളും വ്യക്തവും കൃത്യവും ആണെന്ന് ഉറപ്പാക്കുക.

ഔദ്യോഗിക വെബ്സൈറ്റ്: [(https://recruit.cusat.ac.in)

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain