സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിൽ അവസരങ്ങൾ.

സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിൽ അവസരങ്ങൾ.
കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ  പ്രവർത്തിക്കുന്ന ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസൽ സിസ്റ്റം ഓഫിസിലേക്ക്‌ ആണ് ഇപ്പോൾ താത്ക്കാലിക ഒഴിവ് വന്നിരിക്കുന്നത്, .

 ഓഫീസ് അസിസ്റ്റന്റ് പോസ്റ്റിലേക്ക് ആണ് നിയമനം നടത്തുന്നത്.
ബിരുദം, ഡാറ്റ എൻട്രി, ടൈപ്പിംഗ് എന്നിവയിലുള്ള അടിസ്ഥാന പരിജ്ഞാനമാണ് യോഗ്യത.

ഓഫീസ് അസിസ്റ്റന്റ് ശമ്പള വിവരങ്ങൾ ഒഫീഷ്യിൽ വെബ്സൈറ്റ് നൽകിയിട്ടുണ്ട്.

കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ പ്രവർത്തിക്കുന്ന ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസൽ സിസ്റ്റം ഓഫിസിലേക്ക്‌ വന്ന ഈ ഒഴിവിലേക്കു അപേക്ഷിക്കാൻ ഉദ്യോഗാർഥികൾ അപേക്ഷയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപെടുത്തിയ പകർപ്പുമായി മാർച്ച് 19ന് വൈകിട്ട് അഞ്ചിനകം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് നൽകണം. അപേക്ഷ ഫോറവും കൂടുതൽ വിവരങ്ങളും www.kelsa.keralacourts.in ൽ ലഭ്യമാണ്.

2) ട്യൂട്ടർ/ജൂനിയർ റസിഡന്റ് ഒഴിവ്.
 
കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ്/ട്യൂട്ടർ തസ്തികയിൽ ഒഴിവുണ്ട്. മാർച്ച് 16ന് രാവിലെ 11.00 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യു മുഖേനയാണ് നിയമനം.
 
എം.ബി.ബി.എസ് കഴിഞ്ഞ്, ടിസിഎംസി, കെഎസ്എംസി രജിസ്ട്രേഷൻ ആണ് യോഗ്യത. 
നിയമനം കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്ക്. 

താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം രാവിലെ 11 മണിക്ക് മുമ്പ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. വിശദാംശങ്ങൾ gmckannur.edu.in എന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.

Website link gmckannur.edu.in

ഇന്റർവ്യൂ വഴി . കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് സന്ദർശിക്കുക.

3) കോട്ടയം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ ഇ.എസ്.ഐ സ്ഥാപനങ്ങളിൽ അലോപ്പതി വിഭാഗം മെഡിക്കൽ ഓഫീസർമാരുടെ ഒഴിവുകളിലേക്ക് വാക്-ഇൻ ഇന്റർവ്യൂ നടത്തും. 

മാർച്ച് 31ന് രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെ കൊല്ലം പോളയത്തോടുള്ള ഇൻഷുറൻസ് മെഡിക്കൽ സർവീസസ് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലാണ് അഭിമുഖം. 

എം.ബി.ബി.എസ് ബിരുദവും ടി.സി.എം.സി. സ്ഥിരം രജിസ്ട്രേഷനുമുള്ളവർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും തിരിച്ചറിയൽ രേഖയും ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോയുമായി അഭിമുഖത്തിന് നേരിട്ട് എത്തണം. ഇമെയിൽ: cru.szims@kerala.gov.in.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain