നോർക റൂട്സ് വഴി ഉൾപ്പെടെ വിവിധ അവസരങ്ങൾ.

നോർക റൂട്സ് വഴി ഉൾപ്പെടെ വിവിധ അവസരങ്ങൾ.
ജർമനിയിലെ കെയർ ഹോമുകളിലും ആശുപത്രികളിലുമുളള 20 ഒഴിവിലാണ് നിയമനം.
ജർമനിയിൽ റജിസ്‌ട്രേഡ് നഴ്‌സ് ആയി പ്രാക്ടിസ് ചെയ്യാനുളള വൊക്കേഷനൽ നഴ്‌സിങ് പരിശീലനത്തിന് പ്ലസ് ടു കഴിഞ്ഞവർക്ക് അവസരം.
നോർക്ക റൂട്സ് ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാമിന്റെ മൂന്നാമത്തെ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സ്‌റ്റൈപൻഡ് ലഭിക്കും. ജർമനിയിലെ കെയർ ഹോമുകളിലും ആശുപത്രികളിലുമുളള 20 ഒഴിവിലാണ് നിയമനം. മാർച്ച് 1ന് 18നും 27 നും ഇടയിൽ പ്രായമുളള വിദ്യാർഥികൾക്കാണ് അവസരം.

യോഗ്യത: ബയോളജി ഉൾപ്പെടുന്ന സയൻസ് സ്ട്രീമിൽ, പ്ലസ് ടുവിന് 60% മാർക്ക് വേണം. ജർമൻ ഭാഷയിൽ B1, B2 ലെവൽ പാസാകണം. (ഗോയ്ഥേ, ടെൽക്,എന്നിവിടങ്ങളിൽനിന്ന്)

അപേക്ഷ: മാർച്ച് ഏഴിനകം വെബ്സൈറ്റുകൾ (www.norkaroots.kerala.gov.in, www.nifl.norkaroots.org) വഴി അപേക്ഷിക്കണം. അഭിമുഖം മാർച്ച് അവസാന ആഴ്ചയിൽ.

പരിശീലനം: ജർമൻ ഭാഷാ പരിശീലനം (ബി 2ലെവൽ വരെ) ലഭിക്കും

2) മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ എച്ച്.എം.സിക്ക് കീഴിൽ കരാർ അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്‌സ്, നഴ്‌സിംഗ് സഹായി, ലാബ് ടെക്നീഷ്യൻ, ഫിസിയോതെറാപ്പിസ്റ്റ്, അക്കൗണ്ടന്റ്/ഡേറ്റ എൻട്രി ഓപ്പറേറ്റർ, ഡ്രൈവർ, ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് നിയമനം നടക്കുന്നു. തസ്തികകൾക്ക് അനുസരിച്ച് മാർച്ച് 3, 4, 5 തീയതികളിൽ ആശുപത്രി ഓഫീസിൽ വെച്ച് അഭിമുഖം നടക്കും.

3) ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ സാങ്കേതിക പിന്തുണാ സ്ഥാപനമായ എസ്.എച്ഛ്.എസ്.ആര്‍.സി കേരളയില്‍ ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ ധനസഹായത്തോടെ നടപ്പിലാക്കുന്ന ഗവേഷണ പഠനത്തിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് (മെഡിക്കല്‍) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം മാര്‍ച്ച് അഞ്ചിന് രാവിലെ 10.30ന് എന്‍.എച്ച്.എം. ഓഫീസില്‍ നടക്കും. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ shsrc.kerala.gov.in എന്ന വെബ്‌സൈറ്റില്‍.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain