എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി വിവിധ അവസരങ്ങൾ.
മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നാല് പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കായി 2026 മാര്‍ച്ച് ഏഴിന് ശനിയാഴ്ച രാവിലെ 10 മുതല്‍ 1.30 വരെ ജോബ് ഇന്റര്‍വ്യൂ സംഘടിപ്പിക്കുന്നു.പങ്കെടുക്കുന്ന കമ്പനികൾ
ഐ.സി.ഇ.ടി പബ്ലിക് സ്‌കൂള്‍,
ടാലി അസസ്‌മെന്റ് സെന്റര്‍,
സൈബക്‌സ് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ്,
എല്‍.ഐ.സി ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളിലായി 250-ലധികം ഒഴിവുകളുണ്ട്.
യോഗ്യത:
എസ്.എസ്.എല്‍സി/പ്ലസ്ടു/എംഎ,ഡിഗ്രി, ബി.എഡ്,ടി.ടി.സി,ബികോം, എംകോമും ടാലി എന്നീ യോഗ്യതയുള്ളവര്‍ക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം
ആർക്കെല്ലാം പങ്കെടുക്കാം.
മുന്‍കാലങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും പ്രവേശനം സൗജന്യമായിരിക്കും. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രസ്തുത ദിവസം എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ടെത്തി 300 സ്‌പോട്ട് രജിസ്‌ട്രേഷന്‍ നേടാം. ജോബ് ഡ്രൈവില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നഅന്നേ ദിവസം രാവിലെ 10ന് മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് എത്തണം. ഫോട്ടോ, ആധാര്‍ കാര്‍ഡ് പകര്‍പ്പ്, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, റെസൂമെ പകര്‍പ്പ് (8 കോപ്പി) എന്നിവ കൊണ്ടുവരണം.
2) തിരുവനന്തപുരം, ചാല ഗവ.ITl യിൽ അഡിറ്റീവ് മാനുഫാക്ചറിംഗ് ത്രീഡി പ്രിന്റിംഗ് ടെക്‌നീഷ്യൻ, ട്രേഡിൽ താത് കാലിക ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. മെക്കാനിക്കൽ/ഇൻഡസ്ട്രിയൽ/മെക്കാട്രോണിക്ക്സ് മാനുഫാക്ച്ചറിംഗ്/ പ്രൊഡക്ഷൻ ഓട്ടോമോബൈൽ എന്നീ വിഷയങ്ങളിലേതെങ്കിലും ബി.വോക് അല്ലെങ്കിൽ എഞ്ചിനീയറിങ്ങ് ഡിഗ്രി അല്ലെങ്കിൽ ഈ വിഷയത്തിലേതെങ്കിലും ഒന്നിൽ ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ N.T.C/aN.A.C ൽ 3 വർഷത്തെ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ 5ന് രാവിലെ 10:30 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഗ.വ ഹൈസ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ITI പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം.