സായുധ പൊലീസ് സേനകളിൽ അവസരങ്ങൾ.
കേന്ദ്ര സായുധ പൊലീസ് സേനകളിൽ അസിസ്‌റ്റന്റ് കമാൻഡന്റ് അവസരം. വിവിധ വിഭാഗങ്ങളിലായി 349 ഒഴിവിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. ജൂലൈ 19നു നടത്തുന്ന സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സസ് (അസിസ്‌റ്റന്റ് കമൻഡാൻഡ്സ്) പരീക്ഷ മുഖേനയാണു തിരഞ്ഞെടുപ്പ്. ഓൺലൈൻ അപേക്ഷ മാർച്ച് 12 വരെ.∙ഒഴിവ്: സിആർപിഎഫ്–106, സിഐഎസ്എഫ്–70, എസ്‌എസ്‌ബി-53, ബിഎസ്‌എഫ്-108, ഐടിബിപി–12.
∙പ്രായം: 2026 ഓഗസ്‌റ്റ് ഒന്നിന് 20–25. സംവരണ വിഭാഗക്കാർക്കും വിമുക്‌ത ഭടൻമാർക്കും സർക്കാർ ജീവനക്കാർക്കും ഇളവ്.
∙യോഗ്യത: ബിരുദം/തത്തുല്യം. ഫലം കാക്കുന്നവരെയും അവസാനവർഷ വിദ്യാർഥികളെയും പരിഗണിക്കും. എൻസിസി ബി/സി സർട്ടിഫിക്കറ്റ് അഭിലഷണീയം. ശാരീരിക യോഗ്യത, കാഴ്‌ച സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ.
∙തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഫിസിക്കൽ സ്‌റ്റാൻഡേഡ്/ഫിസിക്കൽ എഫിഷ്യൻസി ടെസ്‌റ്റ്, മെഡിക്കൽ സ്‌റ്റാൻഡേഡ്‌സ് ടെസ്‌റ്റ്, ഇന്റർവ്യൂ/പഴ്‌സനാലിറ്റി ടെസ്‌റ്റ് എന്നിവയുടെ അടിസ്‌ഥാനത്തിൽ. എഴുത്തുപരീക്ഷയ്ക്കു തിരുവനന്തപുരത്തും കൊച്ചിയിലും കേന്ദ്രമുണ്ട്.
ഫീസ്: 200. സ്‌ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും ഫീസില്ല.
www.upsconline.nic.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനിൽ അപേക്ഷിക്കണം.
2) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് ഡിഗ്രി (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിലേക്കും, സെന്റർ ഫോർ കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയ ഡെവലപ്‌മെന്റിലേക്കും) ഒരു വർഷത്തെ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌റ്റൈപ്പന്റ് വ്യവസ്ഥയിലായിരിക്കും നിയമനം.
ടീച്ചിംഗ് അസോസിയേറ്റ് തസ്തികയിലേയ്ക്ക് B.S.C കമ്പ്യൂട്ടർ സയൻസ്, M.S.C കമ്പ്യൂട്ടർ സയൻസ് എന്നീ കോഴ്‌സുകൾ വിജയിച്ചവർക്കും M.S.A/ M.TECH (കമ്പ്യൂട്ടർ സയൻസ്) ബിരുദമുള്ളവർക്കും അപേക്ഷിക്കാം. യുജിസി നെറ്റ് ഉള്ളവർക്ക് മുൻഗണന. ഇന്ത്യൻ ആംഗ്യഭാഷ ഉപയോഗിച്ച് ശ്രവണ പരിമിതിയുള്ള കുട്ടികളെ പഠിപ്പിച്ചു പരിചയമുള്ളവർക്ക് പ്രത്യേക പരിഗണന ലഭിക്കും. പ്രായപരിധി 40 വയസ്. അവസാന തീയതി മാർച്ച് 5 വൈകിട്ട് 5 വരെ.
വീഡിയോ ഗ്രാഫർ/എഡിറ്റർ തസ്തികയിലേയ്ക്ക് അപേക്ഷിക്കുവന്നവർക്ക് ഡിജിറ്റൽ ഫിലിം മേക്കിംഗിൽ ബിരുദമോ ഡിപ്ലോമയോ ആണ് യോഗ്യത. ഈ മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായപരിധി: 36 വയസ്. ഈ തസ്തികയിൽ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 4 വൈകിട്ട് 5 വരെ.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം nishhr@nish.ac.in എന്ന വിലാസത്തിലേക്ക് ഇമെയിൽ അയക്കണം. ഇമെയിലിന്റെ സബ്ജക്ട് ലൈനിൽ അപേക്ഷിക്കുന്ന തസ്തികയും പോസ്റ്റ് കോഡും വ്യക്തമായി രേഖപ്പെടുത്തണം. അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഉള്ളടക്കം ചെയ്യേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി http://nish.ac.in others/career സന്ദർശിക്കുക.