കേന്ദ്ര സർക്കാർ ഓഫീസിൽ പത്താം ക്ലാസ് യോഗ്യതയിൽ അവസരങ്ങൾ.
തസ്തികളുടെ പേരുകൾ
1) ജൂനിയർ അക്കൗണ്ടന്റ്.
2) ജൂനിയർ അസിസ്റ്റന്റ്.
3) അസിസ്റ്റന്റ് (മെഷീൻ ഷോപ്പ്).
4) ക്ലീനർ കം പ്രൊഡക്ഷൻ ഹെൽപ്പർ.
കേരള സർക്കാരിന്റെ മീറ്റ് പ്രോഡക്ട്സ് വാല്യൂ ആഡഡ് പ്രോസസ്ഡ് മീറ്റ് പ്രൊഡക്ഷൻ പ്ലാന്റിലേക്ക് വിവിധ തസ്തികകളിലേക്കു ഒഴിവുകൾ വന്നിട്ടുണ്ട് നിയമനത്തെക്കുറിച്ചുള്ള വിവരങ്ങൾ താഴെ നൽകിയിട്ടുണ്ട് .
ഒഴിവുകളുടെ യോഗ്യത വിവരങ്ങൾ
ജൂനിയർ അക്കൗണ്ടന്റ് (1 ഒഴിവ്): യോഗ്യത :ബി.കോം ബിരുദം, കമ്പ്യൂട്ടർ & ടാലി സർട്ടിഫിക്കേഷൻ, കൂടാതെ സർക്കാർ/പി.എസ്.യു/രജിസ്റ്റർ ചെയ്ത സ്വകാര്യ മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.
ജൂനിയർ അസിസ്റ്റന്റ് (1 ഒഴിവ്):
യോഗ്യത : പ്ലസ് ടു വിജയവും ഒരു പ്രമുഖ സ്ഥാപനത്തിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും.
അസിസ്റ്റന്റ് – മെഷീൻ ഷോപ്പ് (2 ഒഴിവുകൾ):
യോഗ്യത : പത്താം ക്ലാസ് വിജയവും ഇലക്ട്രിക്കൽ/മെക്കാനിക്കൽ റീഫ്രിജറേഷൻ & എയർ കണ്ടീഷനിംഗിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റും.
ക്ലീനർ കം പ്രൊഡക്ഷൻ ഹെൽപ്പർ (18 ഒഴിവുകൾ):
യോഗ്യത :എട്ടാം ക്ലാസ് വിജയവും വാല്യൂ ആഡഡ് മീറ്റ് പ്രോഡക്ട്സ് പ്രോസസിംഗിൽ സർട്ടിഫിക്കറ്റും. (കൊല്ലം ജില്ലയിലുള്ളവർക്ക് മുൻഗണന ലഭിക്കും) .
ശമ്പള വിവരങ്ങൾ
ജൂനിയർ അക്കൗണ്ടന്റ് & ജൂനിയർ അസിസ്റ്റന്റ്: ആദ്യ വർഷം 15,500 രണ്ടാം വർഷം 16,000 രണ്ട് വർഷത്തെ പ്രൊബേഷന് ശേഷം 9,940 – 16,580 സ്കെയിലിൽ ശമ്പളം ലഭിക്കും.
അസിസ്റ്റന്റ് (മെഷീൻ ഷോപ്പ്) & ക്ലീനർ കം പ്രൊഡക്ഷൻ ഹെൽപ്പർ: ആദ്യ വർഷം 13,500 രണ്ടാം വർഷം 14,000 . പ്രൊബേഷന് ശേഷം 7,265 – 9,940 സ്കെയിലിൽ ശമ്പളം ലഭിക്കും.
അപേക്ഷിക്കേണ്ട രീതി:
സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD) വെബ്‌സൈറ്റ് വഴി ഓൺലൈനായി മാത്രമേ അപേക്ഷിക്കാൻ കഴിയൂ (www.cmd.kerala.gov.in).
പ്രധാന തീയതികൾ
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി: 04/03/2026 (10:00 am).
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 14/03/2026 (05:00 pm).