കുടുംബശ്രീയുടെ കേരള ചിക്കനിൽ അവസരങ്ങൾ.
കുടുംബശ്രീയുടെ കേരള ചിക്കനിൽ വിവിധ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ. ഒഴിവുകളും അനുബന്ധ വിവരങ്ങളും ചുവടെ.
ശമ്പള വിവരങ്ങൾ
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 50,000 ശമ്പളമായി ലഭിക്കും.
പ്രായപരിധി വിവരങ്ങൾ
35 വയസ്സുവരെ പ്രായപരിധി ഉള്ളവർക്കാണ് അവസരങ്ങൾ. ഫെബ്രുവരി 1 അനുസരിച്ച് ആയിരിക്കും ഇത് തീരുമാനിക്കുന്നത്.
യോഗ്യത വിവരങ്ങൾ
ലൈവ് സ്‌റ്റോക്ക് പ്രൊഡക്ട്‌സ് ടെക്‌നോളജിയില്‍ എംവിഎസ് സി ബിരുദം നേടിയിരിക്കണം.
ഇന്‍ഡസ്ട്രിയല്‍ പൗള്‍ട്രി പ്രോസസിങ്/ അബാറ്റോയര്‍ മാനേജ്‌മെന്റില്‍ ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
അല്ലെങ്കില്‍ ബി.വി.എസ്.സി ബിരുദമുള്ളവര്‍ക്ക് ഇന്‍ഡസ്ട്രിയല്‍ പൗള്‍ട്രി പ്രോസസിങ്/ അബാറ്റോയര്‍ മാനേജ്‌മെന്റില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം
പോള്‍ട്രി പ്രോസസിങ് ഓപ്പറേഷനുകളില്‍ മികച്ച സാങ്കേതിക അറിവും, ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍, FSSAI നിയമങ്ങള്‍, HACCP, GMP എന്നിവയില്‍ നല്ല ധാരണയും ഈ തസ്തികയ്ക്ക് ആവശ്യമാണ്.
കൂടാതെ മികച്ച നേതൃത്വപാടവം, ആശയവിനിമയ ശേഷി, ടീം മാനേജ്‌മെന്റ് കഴിവുകള്‍ എന്നിവയും ഉണ്ടായിരിക്കണം
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷന്‍ പേജില്‍ നിന്ന് വിശദമായി വായിച്ച് മനസിലാക്കിയതിന് ശേഷം അപേക്ഷ നല്‍കണം. അവസാന തീയതി മാര്‍ച്ച് 9.
അപേക്ഷ ഫോം, ജനനതീയതി, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ സഹിതം ചുവടെ നല്‍കിയ വിലാസത്തില്‍ എത്തിക്കണം.
The Chairman & Managing Director, Kudumbashree Broiler Farmers' Producer Company Limited, TC 94/3171, Opposite St. Anne's Church, Pallimukku, Pettah, Thiruvananthapuram, Pin code 695024.
അപേക്ഷയുടെ കവറിനു മുകളിൽ 'APPLICATION FOR THE POST OF 'Plant Manager'' എന്ന് രേഖപ്പെടുത്തേണ്ടതാണ്.