ഐ ഐ എം കെ യിൽ വിവിധ അവസരങ്ങൾ.
കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ (IIMK) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു,ഓഫീസ് അറ്റൻഡന്റ് മുതൽ നിരവധി ഒഴിവുകൾ.ഏപ്രിൽ 6 വരെ അപേക്ഷിക്കാം.1) സോഫ്റ്റ്‌വേർ എൻജിനീയർ (.NET)
യോഗ്യത: ബി.ഇ/ബി.ടെക്/എം.എസ്.സി/എം.സി.എ (Computer Science/IT/ECE/EEE) അല്ലെങ്കിൽ ത്രിവത്സര ഡിപ്ലോമ. 2-3 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം : 30 വയസ്സ് കവിയരുത്.
2) സോഫ്റ്റ്‌വേർ എൻജിനീയർ (PHP)
യോഗ്യത: ബി.ഇ/ബി.ടെക്/എം.എസ്.സി/എം.സി.എ (Computer Science/IT/ECE/EEE) അല്ലെങ്കിൽ ത്രിവത്സര ഡിപ്ലോമ. 2-3 വർഷത്തെ പ്രവൃത്തിപരിചയം. 30 വയസ്സ് കവിയരുത്.
3) സപ്പോർട്ട് എൻജിനീയർ (IT).
ക്വാളിഫിക്കേഷൻ : 55% മാർക്കോടെ ബി.ഇ/ബി.ടെക്/എം.എസ്.സി (CS/IT) അല്ലെങ്കിൽ എം.സി.എ. ഒരു വർഷത്തെ പ്രവൃത്തിപരിചയം. (അല്ലെങ്കിൽ ബി.എസ്.സി/ഡിപ്ലോമയും നിശ്ചിത വർഷത്തെ പരിചയവും): 35 വയസ്സ് കവിയരുത്.
4) സീനിയർ സപ്പോർട്ട് എൻജിനീയർ (IT)
ക്വാളിഫിക്കേഷൻ : 55% മാർക്കോടെ ബി.ഇ/ബി.ടെക്/എം.എസ്.സി (CS/IT) അല്ലെങ്കിൽ എം.സി.എ. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. (അല്ലെങ്കിൽ ബി.എസ്.സി/ഡിപ്ലോമയും 5 വർഷത്തെ പരിചയവും) : 35 വയസ്സ് കവിയരുത്.
5) ഓഫീസ് അറ്റൻഡന്റ്.
പ്ലസ് ടു വിജയം. ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ പരിജ്ഞാനം വേണം.
Age: 28 വയസ്സ് കവിയരുത്.
അപേക്ഷാ രീതി: ഓൺലൈൻ വഴിയാണ് ഈ ജോലിയിലേക്ക് അപേക്ഷിക്കേണ്ടത്.
Last date: സോഫ്റ്റ്‌വേർ എൻജിനീയർ ഓഫീസ് അറ്റൻഡന്റ്: ഏപ്രിൽ 6.
മറ്റ് തസ്തികകൾക്ക്: ഏപ്രിൽ 7 വരെ സമയം ഉണ്ട്.
വെബ്സൈറ്റ്: www.iimk.ac.in