വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിൽ അവസരങ്ങൾ.
കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിൽ ടെക്നിക്കൽ ഓഫീസർ, ടെക്നീഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ദിവസവേതനാടിസ്ഥാനത്തിലാണ് ഈ നിയമനങ്ങൾ നടക്കുന്നത്.1) ടെക്നിക്കൽ ഓഫീസർ.
ഒഴിവ്: 1
യോഗ്യത: MCA അല്ലെങ്കിൽ IT/Computer Science-ൽ B.Tech. ഈ രംഗത്ത് കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം വേണം.
പ്രായപരിധി: 45 വയസ്സ്.
വേതനം: ഒരു ദിവസത്തേക്ക് 1,530. (മാസത്തിൽ പരമാവധി 41,310).
2. ടെക്നീഷ്യൻ.
ഒഴിവ്: 1
യോഗ്യത: IT അല്ലെങ്കിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദമോ ഡിപ്ലോമയോ. ഹാർഡ്‌വെയറിൽ അറിവുണ്ടായിരിക്കണം. കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം വേണം.
പ്രായപരിധി: 40 വയസ്സ്.
വേതനം: ഒരു ദിവസത്തേക്ക് 820 (മാസത്തിൽ പരമാവധി 22,140 ).
3) ഡാറ്റാ എൻട്രി ഓപ്പറേറ്റർ.
ഒഴിവ്: 1
യോഗ്യത: പ്ലസ് ടു വിജയവും ടൈപ്പ് റൈറ്റിംഗ്/വേർഡ് പ്രോസസിംഗ് (മലയാളം & ഇംഗ്ലീഷ്) സർട്ടിഫിക്കറ്റും. ഓഫീസ് ജോലികളിൽ 1 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
പ്രായപരിധി: 40 വയസ്സ്.
വേതനം: ഒരു ദിവസത്തേക്ക് 800 (മാസത്തിൽ പരമാവധി 21,600).
അപേക്ഷിക്കേണ്ട വിധം
യൂണിവേഴ്സിറ്റി നൽകിയിട്ടുള്ള നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച്, യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ga_a4@kvasu.ac.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം.
അവസാന തീയതി:
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 മാർച്ച് 20, വൈകുന്നേരം 5 മണി വരെയാണ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.