കെ എസ് എഫ് ഇ ലിമിറ്റഡിൽ അവസരങ്ങൾ.

കെ എസ് എഫ് ഇ ലിമിറ്റഡിൽ അവസരങ്ങൾ.
കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിലെ പ്യൂൺ/വാച്ച്മാൻ തസ്തികയിലേക്കുള്ള രണ്ടാം എൻ.സി.എ വിജ്ഞാപനത്തിന്റെ വിശദാംശങ്ങൾ താഴെ നൽകുന്നു, ജോലി വിവരങ്ങൾ മനസിലാക്കിയ ശേഷം 01.04.2026 ഉള്ളിൽ അപേക്ഷിക്കുക.

സ്ഥാപനം: കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ്.

തസ്തിക: പ്യൂൺ/വാച്ച്മാൻ.
നിയമന രീതി: കെ.എസ്.എഫ്.ഇ. ലിമിറ്റഡിലെ പാർട്ട് ടൈം ജീവനക്കാരിൽ നിന്നുള്ള നേരിട്ടുള്ള നിയമനം.

ശമ്പള സ്കെയിൽ: 24,500 – 42,900/-.
ഗസറ്റ് തീയതി: 28.02.2026.
അവസാന തീയതി: 01.04.2026.
കാറ്റഗറി നമ്പർ: 05/2026 മുതൽ 12/2026 വരെ.

യോഗ്യത വിവരങ്ങൾ 

വിദ്യാഭ്യാസ യോഗ്യത: ആറാം ക്ലാസ് ജയിച്ചിരിക്കണം അല്ലെങ്കിൽ അതിന് തുല്യമായ യോഗ്യത ഉണ്ടായിരിക്കണം

പ്രവൃത്തിപരിചയം: അപേക്ഷിക്കുന്ന തീയതിയിൽ കമ്പനിയിൽ (KSFE) 3 വർഷത്തിൽ കുറയാത്ത സേവനം ഉണ്ടായിരിക്കണം.

പ്രായപരിധി: 18-50 വയസ്സ് (02.01.1976-നും 01.01.2008-നും ഇടയിൽ ജനിച്ചവരായിരിക്കണം).

അപേക്ഷിക്കേണ്ട വിധം


കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ (One Time Registration) നടത്തിയ ശേഷം ഓൺലൈനായി മാത്രമേ അപേക്ഷിക്കാൻ കഴിയൂ.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain