ലുലു ഗ്രൂപ്പിൽ വിവിധ യോഗ്യതയിൽ അവസരങ്ങൾ.

ലുലു ഗ്രൂപ്പിൽ വിവിധ യോഗ്യതയിൽ അവസരങ്ങൾ.
ലുലു ഗ്രൂപ്പ് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പുതുതായി ആരംഭിക്കുന്ന സ്റ്റോറുകളിലേക്ക് അവസരങ്ങൾ . മാര്‍ച്ച് 28ന് നടക്കുന്ന ഇന്റര്‍വ്യൂ മുഖേനയാണ് നിയമനങ്ങള്‍ നടക്കുന്നത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അന്നേദിവസം അഭിമുഖത്തിന് നേരിട്ട് ഹാജരാവുക. 

ഒഴിവുകള്‍

സെയില്‍സ് അസോസിയേറ്റ്, കാഷ്യര്‍, സെക്യൂരിറ്റി ഗാര്‍ഡ്/ സൂപ്പര്‍വൈസര്‍, സൂപ്പര്‍വൈസര്‍, ഫിഷ് മോംഗര്‍/ ബുച്ചര്‍, ഹെല്‍പ്പര്‍ തുടങ്ങി വിവിധ ഒഴിവുകള്‍ വന്നിട്ടുണ്ട്.

യോഗ്യത

1) സെയില്‍സ് അസോസിയേറ്റ്.

വനിതകള്‍ക്കും, പുരുഷന്‍മാര്‍ക്കും അവസരമുണ്ട്. 20നും 30നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. പത്താം ക്ലാസാണ് യോഗ്യത. 

2) സെക്യൂരിറ്റി ഗാര്‍ഡ്/ സൂപ്പര്‍വൈസര്‍.

25നും 45നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് വേണം. 

3) കാഷ്യര്‍.
20നും 30നും ഇടയില്‍ പ്രായുള്ളവരായിരിക്കണം. പ്ലസ് ടു, അല്ലെങ്കില്‍ ഉയര്‍ന്ന യോഗ്യത വേണം. എക്‌സ്പീരിയന്‍സ് ആവശ്യമില്ല. 

4) ഫിഷ് മോംഗര്‍.

ബന്ധപ്പെട്ട മേഖലയില്‍ 2 വര്‍ഷത്തിന് മുകളില്‍ എക്‌സ്പീരിയന്‍സ് വേണം. 

5) ബുച്ചര്‍.
ബന്ധപ്പെട്ട മേഖലയില്‍ 2 വര്‍ഷത്തിന് മുകളില്‍ എക്‌സ്പീരിയന്‍സ് വേണം. 

6) സൂപ്പര്‍വൈസര്‍.

22നും 35നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. കാഷ് സൂപ്പര്‍വൈസര്‍, ചില്‍ഡ് & ഡയറി, ഹോട്ട് ഫുഡ്, ഗ്രോസറി, ഹൗസ് കീപ്പിങ്, മൊബൈല്‍സ്, ഇലക്ട്രോണിക്‌സ്, ഹെല്‍ത്ത് & ബ്യൂട്ടി വിഭാഗങ്ങളില്‍ ഒഴിവുണ്ട്. 2 വര്‍ഷത്തിന് മുകളില്‍ ബന്ധപ്പെട്ട മേഖലയില്‍ എക്‌സ്പീരിയന്‍സ് വേണം. 

7) ഹെല്‍പ്പര്‍.

45 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയില്‍ എക്‌സ്പീരിയന്‍സ് വേണം. 

ഇന്റര്‍വ്യൂ

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 28ന് നേരിട്ട് ഹാജരാവണം. വിശദ വിവരങ്ങള്‍ ചുവടെ. കൂടുതല്‍ വിവരങ്ങള്‍ക്കും, അപേക്ഷ നല്‍കുന്നതിനുമായി hrcalicut@luluindia.com.

1) ഇന്റര്‍വ്യൂ തീയതി 2026 മാർച്ച് 28.
2) സമയം രാവിലെ 10.00 മുതൽ. ഉച്ചയ്ക്ക് 3.00 വരെ.
3) സ്ഥലം. എലൈറ്റ് ലൈബ്രറി, കുറ്റിപ്പുറം, മലപ്പുറം.
(അംന ഹോസ്പിറ്റലിന് സമീപം)

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain