കുടുംബശ്രീയിൽ പ്രവര്‍ത്തിക്കുന്ന കേരള ചിക്കനില്‍ അവസരങ്ങൾ.

കുടുംബശ്രീയിൽ പ്രവര്‍ത്തിക്കുന്ന കേരള ചിക്കനില്‍ അവസരങ്ങൾ.
കുടുംബശ്രീയിൽ പ്രവര്‍ത്തിക്കുന്ന കേരള ചിക്കനില്‍  അവസരം. കേരള ബ്രോയിലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് ല്‍ പ്ലാന്റ് മാനേജര്‍ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് 9ന് മുന്‍പായി അപേക്ഷിക്കണം. 

തസ്തികയും ഒഴിവുകളും

കേരള ചിക്കനില്‍ പ്ലാന്റ് മാനേജര്‍ റിക്രൂട്ട്‌മെന്റ്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം. 

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 50,000 ശമ്പളമായി ലഭിക്കും. 

പ്രായപരിധി

35 വയസിന് ചുവടെ പ്രായമുള്ളവരായിരിക്കണം. പ്രായം 2026 ഫെബ്രുവരി 1 അടിസ്ഥാനമാക്കി കണക്കാക്കും. 

യോഗ്യത

ലൈവ് സ്‌റ്റോക്ക് പ്രൊഡക്ട്‌സ് ടെക്‌നോളജിയില്‍ എംവിഎസ് സി ബിരുദം നേടിയിരിക്കണം. 

ഇന്‍ഡസ്ട്രിയല്‍ പൗള്‍ട്രി പ്രോസസിങ്/ അബാറ്റോയര്‍ മാനേജ്‌മെന്റില്‍ ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. 

അല്ലെങ്കില്‍ B.v.s.c ബിരുദമുള്ളവര്‍ക്ക് ഇന്‍ഡസ്ട്രിയല്‍ പൗള്‍ട്രി പ്രോസസിങ്/ അബാറ്റോയര്‍ മാനേജ്‌മെന്റില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 

പോള്‍ട്രി പ്രോസസിങ് ഓപ്പറേഷനുകളില്‍ മികച്ച സാങ്കേതിക അറിവും, ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍, FSSAI നിയമങ്ങള്‍, HACCP, GMP എന്നിവയില്‍ നല്ല ധാരണയും ഈ തസ്തികയ്ക്ക് ആവശ്യമാണ്. 

കൂടാതെ മികച്ച നേതൃത്വപാടവം, ആശയവിനിമയ ശേഷി, ടീം മാനേജ്‌മെന്റ് കഴിവുകള്‍ എന്നിവയും ഉണ്ടായിരിക്കണം. 

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷന്‍ പേജില്‍ നിന്ന് വിശദമായി വായിച്ച് മനസിലാക്കിയതിന് ശേഷം അപേക്ഷ നല്‍കണം. അവസാന തീയതി മാര്‍ച്ച് 9.

അപേക്ഷ ഫോം, ജനനതീയതി, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ സഹിതം ചുവടെ നല്‍കിയ വിലാസത്തില്‍ എത്തിക്കണം. 

'The Chairman & Managing Director, Kudumbashree Broiler Farmers' Producer Company Limited, TC 94/3171, Opposite St. Anne's Church, Pallimukku, Pettah, Thiruvananthapuram, Pin code 695024'.

അപേക്ഷയുടെ കവറിനു മുകളിൽ 'APPLICATION FOR THE POST OF 'Plant Manager'' എന്ന് രേഖപ്പെടുത്തേണ്ടതാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain