കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ വിവിധ അവസരങ്ങൾ.
ICAR-കൃഷി വിജ്ഞാൻ കേന്ദ്രം, ഇടുക്കിയിൽ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം, സ്ഥാപനം: ICAR-കൃഷി വിജ്ഞാൻ കേന്ദ്രം, ബാപൂജി സേവക് സമാജ്, സാന്തൻപാറ, ഇടുക്കി
ആകെ ഒഴിവുകൾ: 3.
തസ്തിക / ശമ്പളം / യോഗ്യത
അസിസ്റ്റന്റ് (1 ഒഴിവ്) പേ ലെവൽ 6 (35,400) അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം.
ഡ്രൈവർ (1 ഒഴിവ്) പേ ലെവൽ 3 (21,700) എസ്.എസ്.എൽ.സി; സാധുവായ ഡ്രൈവിംഗ് ലൈസൻസ് (പ്രാക്ടിക്കൽ ടെസ്റ്റ് ഉണ്ടായിരിക്കും).
സ്കിൽഡ് സപ്പോർട്ടിംഗ് സ്റ്റാഫ് (1 ഒഴിവ്) പേ ലെവൽ 1 (18,000) എസ്.എസ്.എൽ.സി / ഐ.ടി.ഐ പാസ്.
പ്രായപരിധി (Closing date പ്രകാരം)
അസിസ്റ്റന്റ്: 20 – 30 വയസ്സ്.
ഡ്രൈവർ: 18 – 27 വയസ്സ്.
സ്കിൽഡ് സപ്പോർട്ടിംഗ് സ്റ്റാഫ്: 18 – 25 വയസ്സ്.എസ്.സി / എസ്.ടി / ഒ.ബി.സി / പി.ഡബ്ല്യു.ഡി ക്ക് വയസ്സിളവ് ബാധകം.
അപേക്ഷാ ഫീസ്:
500 (ഡിമാൻഡ് ഡ്രാഫ്റ്റ്)
എസ്.സി / എസ്.ടി & വനിതകൾ – ഫീസ് ഒഴിവാക്കും.
ഡ്രാഫ്റ്റ് വിവരം: "Chairperson, Bapooji Sevak Samaj" പേരിൽ, State Bank of India, Rajakumari ശാഖയിൽ അടക്കേണ്ടത് ആണ്.
അവസാന തീയതി:
എംപ്ലോയ്മെന്റ് ന്യൂസിൽ പരസ്യം വന്ന തീയതി മുതൽ 30 ദിവസം
(അവസാന ദിവസം അവധിയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം).
എങ്ങനെ അപേക്ഷിക്കാം:
ഫോറം: www.kvkiduki.org എന്ന വെബ്സൈറ്റിൽ നിന്നും ഔദ്യോഗിക അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്യുക
പൂരിപ്പിച്ച ഫോറം, സെൽഫ് അറ്റസ്റ്റ് ചെയ്ത സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവ തപാൽ മാർഗ്ഗം അയയ്ക്കുക
പ്രധാന വിലാസം:
THE CHAIRPERSON, ICAR-KRISHI VIGYAN KENDRA, BSS, PETHOTTY P.O., SANTHANPARA, IDUKKI DISTRICT-685619, KERALA
കവറിൽ എഴുതേണ്ടത്: "Application for the post of --"
പ്രധാന നിർദേശങ്ങൾ:
ഒന്നിലധികം തസ്തികകൾക്ക് അപേക്ഷിക്കുകയാണെങ്കിൽ വെവ്വേറെ അപേക്ഷ വേണം.
നിലവിൽ ജോലി ചെയ്യുന്നവർ No Objection Certificate (NOC) സഹിതം അപേക്ഷ അയയ്ക്കണം.
അപൂർണ്ണമായ / വൈകി ലഭിക്കുന്ന / രേഖകളില്ലാത്ത അപേക്ഷകൾ തള്ളപ്പെടും
ഇന്റർവ്യൂവിന് TA/DA ഇല്ല
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാത്രം ഇന്റർവ്യൂവിന് വിളിക്കും
കൂടുതൽ വിവരങ്ങൾക്ക്: www.kvkiduki.org
അവസാന തീയതിക്കുള്ളിൽ തപാൽ എത്തിക്കണം.